Sub Lead

ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയ യുവതിക്കെതിരേ കേസ്

ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയ യുവതിക്കെതിരേ കേസ്
X

ഷിംല: ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ് മോഹന്‍ലാല്‍ ബദോലിക്കും ഗായകന്‍ ജയ് ഭഗ്‌വാന്‍ എന്ന റോക്കി മിത്തലിനുമെതിരായ കൂട്ടബലാല്‍സംഗക്കേസിലെ നടപടികള്‍ ഹിമാചല്‍ പ്രദേശ് പോലിസ് അവസാനിപ്പിച്ചു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികള്‍ തമ്മില്‍ സാമ്യമില്ലെന്നും ആരോപണം സ്ഥിരീകരിക്കുന്ന മറ്റു തെളിവുകള്‍ ഒന്നുമില്ലെന്നും കേസിലെ നടപടികള്‍ അവസാനിപ്പിച്ച് നലാഗഡ് കോടതിയില്‍ പോലിസ് നല്‍കിയ റിപോര്‍ട്ട് പറയുന്നു. 2023 ജൂലൈയില്‍ നടന്ന കൂട്ടബലാല്‍സംഗത്തിലെ നടപടിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് പോലിസ് നടപടികള്‍ അവസാനിപ്പിച്ചതോടെ പരാതിക്കാരിയായി യുവതിക്കെതിരെ ഹരിയാന പോലിസ് കേസെടുത്തു. രണ്ടു പ്രതികളെയും ബ്ലാക്ക് മെയ്ല്‍ ചെയ്തു എന്ന പരാതിയിലാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതി 50 ലക്ഷം രൂപ ചോദിച്ചുവെന്നാണ് പ്രതികള്‍ പോലിസിന് നല്‍കിയ പരാതി പറയുന്നത്. ഇതിലാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it