Big stories

പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടത് അറിഞ്ഞിട്ടും മോദി ഫിലിം ഷൂട്ടിങ്ങില്‍

40 ജവാന്‍മാര്‍ മരിച്ചു കിടന്നപ്പോള്‍ ഷൂട്ടിങ് തിരക്കുകളില്‍ മുഴുകാന്‍ മോദിക്ക് എങ്ങിനെ സാധിച്ചു. ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയില്‍ നിന്നിറങ്ങിയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടത് അറിഞ്ഞിട്ടും മോദി ഫിലിം ഷൂട്ടിങ്ങില്‍
X

ദില്ലി: പുല്‍വാമയില്‍ നാല്‍പതിലധികം സൈനികര്‍ കൊല്ലപ്പെട്ടത് അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടില്‍ ആയിരുന്നു അദ്ദേഹം. വിവരം അറിഞ്ഞ് നാലു മണിക്കൂര്‍ വരെ ഷൂട്ടിങ്ങ് തുടര്‍ന്നു. ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല ആഞ്ഞടിച്ചു.

മോദി കപട ദേശീയ വാദിയാണ്. ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗര്‍ ഗസ്റ്റ് ഹൗസ് വിട്ടത്. 40 ജവാന്‍മാര്‍ മരിച്ചു കിടന്നപ്പോള്‍ ഷൂട്ടിങ് തിരക്കുകളില്‍ മുഴുകാന്‍ മോദിക്ക് എങ്ങിനെ സാധിച്ചു. ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയില്‍ നിന്നിറങ്ങിയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ മുന്നില്‍വച്ചുള്ള യോഗിയുടേയും ബിജെപി നേതാക്കളുടേയും ആഹ്ലാദ പ്രകടനവും ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരത്തിന് സമീപത്ത് നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോയും ഏറെ വിവാദമായിരുന്നു. അധികാര ദാഹത്താല്‍ മനുഷ്യത്വം മറന്ന മോദി ജവാന്‍മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it