Sub Lead

എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസി; 'യങ് ഡെമോക്രാറ്റ്‌സ്' യുവജന സംഘടന

എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസി; യങ് ഡെമോക്രാറ്റ്‌സ് യുവജന സംഘടന
X

മംഗളൂരു: എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസിയെ തിരഞ്ഞെടുത്തു. കര്‍ണാടകത്തിലെ മംഗളൂരുവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് എം കെ ഫൈസിയെ വീണ്ടും ദേശീയാധ്യക്ഷനായി തിരഞ്ഞെടുത്തത്. ഇഡിയുടെ വ്യാജകേസില്‍ പത്തുമാസത്തിലധികമായി തിഹാര്‍ ജയിലിലാണ് നിലവില്‍ ഫൈസി.മുന്‍ എംപിയും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ഉബൈദുല്ല ഖാന്‍ ആസ്മിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.


വര്‍ക്കിങ് പ്രസിഡന്റ് : മുഹമ്മദ് ഷെഫി. വൈസ് പ്രസിഡന്റുമാര്‍: ദഹ്‌ലാന്‍ ബാഖവി, സീതാറാം കൊയ്‌വാള്‍. ജനറല്‍ സെക്രട്ടറി (അഡ്മിന്‍): മുഹമ്മദ് അഷറഫ് അങ്കജല്‍, ജനറല്‍ സെക്രട്ടറി(ഓര്‍ഗനൈസിങ്): റിയാസ് ഫറങ്കിപ്പേട്ട്. ജനറല്‍ സെക്രട്ടറിമാര്‍: അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, ഇല്യാസ് തുംബെ. സെക്രട്ടറിമാര്‍: അല്‍ഫോണ്‍സ് ഫ്രാങ്കോ, യാ മൊഹിദീന്‍, സാദിയ സഈദ, ബി എസ് ബിന്ദ്ര, ആത്ത്വിക സാജിദ്, തയീദുല്‍ ഇസ്‌ലാം. ഖജാഞ്ചി: അബ്ദുല്‍ സത്താര്‍.

പാര്‍ട്ടിയുടെ യുവജന സംഘടനയും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. യുവജന സംഘടനയുടെ പ്രഖ്യാപനം പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷഫിയാണ് നടത്തിയത്. 'യങ് ഡെമോക്രാറ്റ്‌സ്' എന്നാണ് യുവജന സംഘടനയുടെ പേര്. പാര്‍ട്ടിയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ് യുവജന സംഘടനാ പ്രഖ്യാപനം. സോഷ്യല്‍ ഡെമോക്രസിയുടെ രാഷ്ട്രീയം പുതുതലമുറയെ സ്വാധീനിക്കുന്നതിന് സംഘടന സഹായകമാകും. നിലവില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ഇന്ത്യ മൂവ്‌മെന്റും ട്രേഡ് യൂനിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എസ്ഡിറ്റിയുമാണ് എസ്ഡിപിഐയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകള്‍.

Next Story

RELATED STORIES

Share it