തമിഴ്നാട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ പുഴക്കരയില്‍
കോയമ്പത്തൂര്‍ സിറ്റി കോളജ് ബിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥി പ്രഗതിയെയാണ് (19) മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍നിന്നും രണ്ടുദിവസം മുമ്പ് വീട്ടിലേക്കുപോയ ദിണ്ടിഗല്‍ സ്വദേശിയായ പ്രഗതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ പുഴക്കരയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ സിറ്റി കോളജ് ബിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥി പ്രഗതിയെയാണ് (19) മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍നിന്നും രണ്ടുദിവസം മുമ്പ് വീട്ടിലേക്കുപോയ ദിണ്ടിഗല്‍ സ്വദേശിയായ പ്രഗതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോയെന്ന വിവരം പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്ന് എസ്പി സുജിത്കുമാര്‍ അറിയിച്ചു. വരുന്ന ജൂണ്‍ 13ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
മകളെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരവെ മൃതദേഹം നദിയരികില്‍ കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണ് പോലിസില്‍ വിവരം അറിയിച്ചത്. പൊള്ളാച്ചിയില്‍ പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗിക പീഡനത്തിനിരയാക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇത്തരത്തില്‍ ഏകദേശം 50 ഓളം യുവതികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പൊള്ളാച്ചിയില്‍ ഒരാഴ്ച മുമ്പ്് ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് പുതിയ സംഭവം. ഈ കേസില്‍ ഒരാളെ പോലിസ് അറസ്റ്റുചെയ്തിരുന്നു.
RELATED STORIES
കുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT