Sub Lead

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
X
കൊല്ലം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. കൊല്ലം കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈലറ്റ് വാഹനം വേഗതയില്‍ വന്നതാണ് അപകടത്തിന് കാരണം. കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനം. ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. കൊട്ടാരക്കര ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിലാണ് വാഹനം കൂട്ടിയിടിച്ചത്. ആംബുലന്‍സിന്റെ ഡ്രൈവര്‍ക്കും രോഗിക്കും കൂട്ടിരിപ്പുകാരനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മന്ത്രിയുടെ വാഹനം യാത്ര തുടര്‍ന്നു.
Next Story

RELATED STORIES

Share it