Sub Lead

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഓർഡിനൻസുമായി മുന്നോട്ടു പോകും: മന്ത്രി ബിന്ദു

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഓർഡിനൻസുമായി മുന്നോട്ടു പോകും: മന്ത്രി ബിന്ദു
X

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ തന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകലാശാലകളിലെ ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും. ഓർഡിനൻസിന്റെ കാര്യത്തിൽ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു വ്യക്തമാക്കി.

കേരളത്തിലെ സർക്കാർ സംഗീത - ഫൈൻ ആർട്സ് കോളേജുകളിലെ വിദ്യാർത്ഥികളുടെ യോജിച്ചുള്ള പ്രതിഭാവിഷ്കാരത്തിന് ആദ്യമായി വേദിയൊരുക്കി സ' 22 കലാസംഗീതസമന്വയം നവംബർ 12,13 (ശനി, ഞായർ) തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. സംഗീത-നാട്യ-നൃത്ത-വാദ്യോപകരണ കലകളുടെ സമന്വയമായ സ' 22 സർഗ്ഗവിരുന്ന് 12ന് രാവിലെ പത്തുമണിക്ക് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. കലാവിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേർന്ന് തൊഴിലും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകൾക്ക് ഫൈൻ ആർട്സ് കോളേജുകളിൽ ആരംഭമാവുന്നതിന്റെ പ്രഖ്യാപനവും മന്ത്രി ബിന്ദു നിർവ്വഹിക്കും.

രണ്ടുദിവസവും രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ് സംഗീത-കലാവിരുന്ന്. അഡ്വ: വി. കെ. പ്രശാന്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഇഷിത റോയ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും.ഫ്രീഡം വാൾ പദ്ധതിയ്ക്ക് നേതൃത്വം നൽകിയ വിവിധ കലാവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും.

Next Story

RELATED STORIES

Share it