Sub Lead

'കള്ളക്കാവിയിട്ട പൂച്ച സന്ന്യാസി'; യോഗിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം എം മണി

കള്ളക്കാവിയിട്ട പൂച്ച സന്ന്യാസി; യോഗിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം എം മണി
X

കോഴിക്കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും വൈദ്യുതി മന്ത്രിയുമായ എം എം മണി രംഗത്ത്. രാജ്യത്തെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് യോഗിയെന്നും വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യതയെന്നും എം എം മണി ചോദിച്ചു. യോഗി കള്ളക്കാവിയിട്ട പൂച്ചസന്ന്യാസിയാണ്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദലിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണെന്നും മണി സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദാഘടനത്തിനു കാസര്‍കോട്ടെത്തിയപ്പോള്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമര്‍ശിച്ചിരുന്നു.

Minister MM Mani sharply criticizes Yogi

Next Story

RELATED STORIES

Share it