- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബസ് ചാര്‍ജ് വര്‍ധിപ്പിക്കും,സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
പരീക്ഷകള്‍ അടക്കം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു

തിരുവനന്തപുരം:സ്വകാര്യ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ബസ് നിരക്ക് വര്‍ധിപ്പിക്കും.നിരക്ക് വര്‍ധിപ്പിക്കുന്നത് സമരത്തെ തുടര്‍ന്നാണെന്നു വരുത്തി തീര്‍ക്കാനാണ് ഇന്നത്തെ സമരമെന്നും മന്ത്രി പറഞ്ഞു.
അധികം താമസിയാതെ ചാര്‍ജ് വര്‍ധന നടപ്പിലാക്കുമെന്ന് അവര്‍ക്ക് തന്നെ അറിയാം. പരീക്ഷകള്‍ അടക്കം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.ബസ് മിനിമം നിരക്ക് വര്‍ധിപ്പിക്കുന്നതടക്കം ഈ മാസം 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.സമരത്തെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കെഎസ്ആര്‍ടിസി പരമാവധി സര്‍വീസ് നടത്തും. ബസ് ഉടമകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനം വൈകിയിട്ടില്ല.ബസ് ഉടമകള്‍ ചര്‍ച്ചക്ക് തയ്യാറായാല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മിനിമം ബസ് ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് ഇന്ന് ബസ് സമരം പ്രഖ്യാപിച്ചത്.
RELATED STORIES
എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായ സംഭവം;...
28 May 2025 5:32 AM GMTഗസ തകര്‍ന്നടിഞ്ഞിട്ടും തല ഉയര്‍ത്തി നിന്ന് ഫലസ്തീനികള്‍
28 May 2025 5:09 AM GMTമദ്യപിച്ച് നൃത്തം ചെയ്യാന്‍ മുതിര്‍ന്ന സെനറ്റ് അംഗം ആവശ്യപ്പെട്ടെന്ന്...
28 May 2025 5:01 AM GMTഇനി ആരുടെയും കാലു പിടിക്കാനില്ലെന്ന് പി വി അന്‍വര്‍
28 May 2025 4:43 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചവര്‍ പിടിയില്‍
28 May 2025 4:03 AM GMTമിശ്ര വിവാഹത്തെ തുടര്‍ന്ന് ഗാസിയാബാദില്‍ സംഘര്‍ഷം; ഭര്‍ത്താവ്...
28 May 2025 3:40 AM GMT