Sub Lead

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത, റഷ്യന്‍ നിര്‍മിതം; തകര്‍ന്നുവീണത് അത്യാധുനിക ഹെലികോപ്റ്റര്‍

സേനാ വിന്യാസം, സൈനികരുടെ സഞ്ചാരം, അഗ്‌നി ശമനാദൗത്യം, എസ്‌കോര്‍ട്ട്, പട്രോള്‍, ചരക്ക് ഗതാഗതം,എമര്‍ജന്‍സി ഫ്‌ളോട്ടേഷന്‍ തുടങ്ങിയവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത, റഷ്യന്‍ നിര്‍മിതം; തകര്‍ന്നുവീണത് അത്യാധുനിക ഹെലികോപ്റ്റര്‍
X

ചെന്നൈ: ഊട്ടിയിലെ കുനൂരില്‍ തകര്‍ന്നുവീണ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14പേര്‍ സഞ്ചരിച്ച എംഐ17 വി5 ഹെലികോപ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെ. മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്നതും ഏറ്റവും പുതിയതുമായ റഷ്യന്‍ നിര്‍മിത കോപ്റ്ററാണിത്. ലോകത്തെ ഏറ്റവും ആധുനികമായ യാത്രാ കോപ്റ്ററായാണ് ഇവ അറിയപ്പെടുന്നത്. സേനാ വിന്യാസം, സൈനികരുടെ സഞ്ചാരം, അഗ്‌നി ശമനാദൗത്യം, എസ്‌കോര്‍ട്ട്, പട്രോള്‍, ചരക്ക് ഗതാഗതം,എമര്‍ജന്‍സി ഫ്‌ളോട്ടേഷന്‍ തുടങ്ങിയവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

മോസ്‌കോ ആസ്ഥാനമായ റഷ്യന്‍ ഹെലികോപ്‌റ്റേഴ്‌സ് കമ്പനിയുടെ ഉപവിഭാഗമായ കസാന്‍ ഹെലികോപ്‌റ്റേഴ്‌സാണ് എംഐ 17വി-5 നിര്‍മിക്കുന്നത്. 2008ലാണ് ഇന്ത്യ ഈ വിഭാഗത്തിലുള്ള 80 കോപ്റ്ററുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്. 1.3 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു കരാര്‍. ഇതില്‍ ആദ്യത്തെ ബാച്ച് 2013ലാണ് എത്തിയത്. അവസാന ബാച്ച് 2018ലും വ്യോമസേനയുടെ ഭാഗമായി.

2012-2013ല്‍ വ്യോമസേനയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും ആവശ്യങ്ങള്‍ക്കായി മൊത്തം 71 Mi17V5 വിതരണം ചെയ്യുന്നതിനായി മൂന്ന് അധിക സപ്ലൈ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി 2012 ഫെബ്രുവരി 17ന് അപകടത്തില്‍പ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തി. സൈനികരെ കൊണ്ടുപോവാനും ചരക്കുകടത്തിനുമായി ഉപയോഗിക്കുന്ന 36 സീറ്റുള്ള വേരിയന്റ് വരെ ഈ കോപ്റ്ററിനുണ്ട്. പൈലറ്റ്, സഹപൈലറ്റ്, ഫ്‌ളൈറ്റ് എന്‍ജിനീയര്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ക്രൂവാണ് കോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

മണിക്കൂറില്‍ പരമാവധി 250 കിലോമീറ്ററാണ് പരമാവധി വേഗം. പ്രധാന ടാങ്കിലെ ഇന്ധനം വഴി 675 കിലോമീറ്റര്‍ സഞ്ചരിക്കാം. 1,180 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് ഓക്‌സിലറി ഇന്ധന ടാങ്കുകളുമുണ്ട്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ ക്രൂയിസ് വേഗതയും നേടാനാവും. ഹെലികോപ്റ്ററിന് 13,000 കിലോഗ്രാം ഭാരമുണ്ട്. നാലായിരം കിലോ വരെ ഭാരം വഹിക്കാനാവും. ചണ്ഡീഗഡിലാണ് കോപ്റ്ററിന്റെ റിപ്പയറിങ് സ്റ്റേഷന്‍. എംഐ17 വി5 അപകടത്തില്‍പ്പെട്ട് 2017ല്‍ അരുണാചല്‍ പ്രദേശിലുണ്ടായ അപകടത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയ രക്ഷാദൗത്യത്തിനിടെയും ഈ വിഭാഗത്തില്‍പ്പെട്ട കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it