മീരാന്‍ ഹൈദറിന്റൈ അന്യായ തടവ് 600 ദിവസം പിന്നിട്ടു; മോചനം ആവശ്യപ്പെട്ട് ഓണ്‍ ലൈന്‍ കാംപയിനുമായി വിദ്യാര്‍ഥി സംഘടനകള്‍
ഡല്‍ഹി കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റംചുത്തി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഹൈദറിനെ അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥി നേതാവുമായ മീരാന്‍ ഹൈദറിനെ കള്ളക്കേസ് ചുമത്തി തുറങ്കിലടച്ചിട്ട് 600 ദിവസം പിന്നിട്ടു. ഈ അവസരത്തില്‍ വിദ്യാര്‍ഥി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മോചനത്തിനായി ഒരു പുതിയ കാംപയിന്‍ തുടക്കമിട്ടിരിക്കുകയാണ്.
ഡല്‍ഹി കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റംചുത്തി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഹൈദറിനെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) എതിര്‍ക്കുന്ന പ്രതിഷേധക്കാരുടെ ഭാഗമായതിന് അദ്ദേഹത്തെ കള്ളക്കേസില്‍കുടുക്കി ജയിലിടച്ചതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മറ്റ് സിഎഎ വിരുദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് (UAH), സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (SIO), ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (AISA) തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ട്വിറ്ററില്‍ ഒരു കാംപയിന് തുടക്കമിട്ടിട്ടുണ്ട്.
600 Days of Unjust Imprisonment
— United Against Hate (@UahIndia) November 22, 2021
600 Days of Injustice
600 Days Without Bail#ReleaseMeeranHaider #MeeranHaider pic.twitter.com/vY83WWmRsd
RELATED STORIES
അഫ്ഗാനിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ച് ...
15 Aug 2022 7:14 AM GMTഷാജഹാന് വധത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMT