പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ നീക്കമെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഇത് സംബന്ധിച്ച് ഒരു യോഗം ചേരലും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപോർട്ട് ചെയ്തു.

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഉടൻ നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന മാധ്യമവാർത്തകൾ ശരിയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പോപുലർ ഫ്രണ്ടിനെ ഉടൻ നിരോധിച്ചേക്കുമെന്ന തലക്കെട്ടിൽ നിരവധി ദൃശ്യ-അച്ചടി-ഡിജിറ്റൽ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ തള്ളിക്കളയുകയാണ്.
പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാനുള്ള യോഗം ചൊവ്വാഴ്ച്ച ചേരുന്നുണ്ടെന്നായിരുന്നു മാധ്യമ റിപോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഒരു യോഗം ചേരലും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപോർട്ട് ചെയ്തു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും കലാപത്തിനും അക്രമത്തിനും പോപുലർ ഫ്രണ്ട് പ്രേരിപ്പിച്ചെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തുകയെന്നായിരുന്നു റിപബ്ലിക് ടിവി, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങൾ വാർത്ത നൽകിയത്. പിഎഫ്‌ഐ നിരോധനത്തിൽ മോദി സർക്കാർ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്നും റിപോർട്ടിൽ പറഞ്ഞിരുന്നു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT