ഇടപ്പള്ളിയിലെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് എംഡിഎംഎ പിടികൂടി; എട്ടുപേര്‍ പിടിയില്‍
ആലുവ സ്വദേശി റെച്ചു റഹ്മാന്‍ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ്, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈര്‍, കൊല്ലം സ്വദേശി തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്.

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തു.60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഇടപ്പള്ളിയിലെ ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. ആലുവ സ്വദേശി റെച്ചു റഹ്മാന്‍ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ്, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈര്‍, കൊല്ലം സ്വദേശി തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്.
ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. വില്‍പനക്കെത്തിയ സംഘവും വാങ്ങാനെത്തിയ സംഘവുമാണ് പിടിയിലായത്. വാങ്ങാനെത്തിയ രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മിന്നല്‍ പരിശോധന നടത്തിയത്.
നൈജീരിയന്‍ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും എംഡിഎംഎ ലഭിച്ചത് ബെംഗളൂരുവില്‍ നിന്നാണെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.പ്രതികള്‍ നേരത്തെ ഗള്‍ഫില്‍ ലഹരി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
RELATED STORIES
നോയിഡയില്‍ യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ്...
8 Aug 2022 5:38 AM GMT