Big stories

തിരഞ്ഞെടുപ്പ് പരാജയം; ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് പരാജയം; ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവച്ചു
X

ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നിര്‍ദേശപ്രകാരമാണ് രാജി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയില്‍ നേതൃത്വത്തിന്റെ അതൃപ്തിയാണ് ആദേശിന്റെ രാജിക്ക് അടിസ്ഥാനം.

ഗുപ്തയുടെ രാജിക്കത്ത് സ്വീകരിച്ചതായും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം താല്‍ക്കാലത്തേക്ക് ബിജെപിയുടെ ഡല്‍ഹി ഘടകം വൈസ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ കൈയാളുമെന്നും നേതൃത്വം അറിയിച്ചു. വീരേന്ദ്ര സച്‌ദേവ അടുത്ത ഉത്തരവ് വരെ ആക്ടിങ് പ്രസിഡന്റായി നിയമിക്കുന്നു- ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഉത്തരവില്‍ പറഞ്ഞു. 15 വര്‍ഷം ബിജെപി ഭരിച്ചിരുന്ന കോര്‍പറേഷന്‍ ഭരണം ആദ്യമായി പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി 134 സീറ്റുകള്‍ നേടിയിരുന്നു. 250 അംഗ സഭയില്‍ ബിജെപിക്ക് ലഭിച്ചത് 104 സീറ്റ് മാത്രമാണ്. 2017ല്‍ 181 സീറ്റ് നേടിയ ബിജെപി കനത്ത പരാജയമാണ് തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്.

Next Story

RELATED STORIES

Share it