ഓച്ചിറ വയനകം ചന്തയില്‍ വന്‍ തീപ്പിടിത്തം; കടകള്‍ കത്തിനശിച്ചു

കൊല്ലം: ഓച്ചിറ വയനകം ചന്തയില്‍ വന്‍ തീപ്പിടിത്തം. അഞ്ച് കടകള്‍ കത്തിനശിച്ചു. വയനകം കൊയ്പ്പപ്പള്ളി പടീറ്റതില്‍ രാജന്റെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനം, പ്രസന്നാലയത്തില്‍ പ്രസന്നകുമാറിന്റെ ബി എസ് ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട് തറയില്‍ രാമകൃഷ്ണന്റെ സിമന്റ് കടയായ കളക്കാട്ട് തറ ഏജന്‍സീസ്, ബിവാസില്‍ ബാബു കുട്ടന്‍പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്ക്, കുലശേഖരപുരം കൊച്ചുവീട്ടില്‍ സജേഷ് കുമാറിന്റെ തുണിക്കട സ്നേഹ കലക്്ഷന്‍സ് എന്നിവയാണ് കത്തിനശിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വിവരമറിഞ്ഞ് കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റ് അംഗങ്ങളും ഓച്ചിറ പോലിസും നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്. തീപ്പിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണു നിഗമനം.
Massive fire in Ochira Wayanakam market
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT