Sub Lead

'മണിപ്പൂര്‍ സ്റ്റോറി' എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളിയില്‍ പ്രദര്‍ശിപ്പിച്ചു

മണിപ്പൂര്‍ സ്റ്റോറി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളിയില്‍ പ്രദര്‍ശിപ്പിച്ചു
X
കൊച്ചി : കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട 'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്' എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയില്‍ പ്രദര്‍ശിപ്പിച്ചു. സാന്‍ജോപുരം പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠനം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും അതിന് വേണ്ടിയാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ വിശദീകരിച്ചു.കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഏതെങ്കിലും രൂപതയോ സഭയോ ചിത്രത്തെ കുറിച്ച് നല്ലത് പറഞ്ഞതിനാല്‍ അക്കാര്യത്തില്‍ മാറ്റം വരില്ലെന്നും നിധിന്‍ പനവേലില്‍ കൂട്ടിച്ചേര്‍ത്തു.







Next Story

RELATED STORIES

Share it