- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പൈപ് ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ ഊറ്റി
പെട്രോള്‍ ഊറ്റിയെടുക്കാന്‍ വാല്‍വും പൈപ് ലൈനില്‍ ഘടിപ്പിച്ചിരുന്നു

മംഗളൂരു: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പൈപ് ലൈനില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്തു. കര്‍ണാടകയിലാണ് സംഭവം. ഐവാന്‍ എന്നയാള്‍ക്കെതിരേ ബണ്ട്‌വാള്‍ റൂറല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെട്രോളിന്റെ അളവിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഊറ്റല്‍ കണ്ടെത്തിയത്.
മംഗളൂരു-ഹസ്സന്‍ പൈപ് ലൈനിലൂടെ കടന്നുപോകുന്ന പെട്രോളിന്റെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് എച്ച്പിസിഎല്‍ അധികൃതര്‍ പൈപ് ലൈനില്‍ പരിശോധന നടത്തുകയായിരുന്നെന്ന് ദക്ഷിണ കന്നഡ എസ് പി ഋഷികേശ് സോനാവനെ പറഞ്ഞു. ജൂലായ് 11-നാണ് പരിശോധന നടത്തിയത്. പൈപ് ലൈന്‍ കോട്ടിങ്ങിലെ തകരാര്‍ കൊണ്ടുള്ള ചോര്‍ച്ചയാകാം എന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയിരുന്നത്. അരല ഗ്രാമത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍വെച്ചാണ് ചോര്‍ച്ചയുണ്ടാകുന്നതെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഐവാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഭൂമി.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭൂമി കുഴിച്ചു പരിശോധിച്ചു. അപ്പോഴാണ് പൈപ് ലൈനിലെ ദ്വാരം കണ്ടെത്തുന്നത്. പെട്രോള്‍ ഊറ്റിയെടുക്കാന്‍ വാല്‍വും പൈപ് ലൈനില്‍ ഘടിപ്പിച്ചിരുന്നു. 90,000 രൂപയുടെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഊറ്റിയെടുത്ത പെട്രോളിന്റെ മൂല്യം കണക്കാക്കുന്നതേയുള്ളൂ. 1962-ലെ പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്‌ലൈന്‍ നിയമവും മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് ഐവാനെതിരേ കേസ് എടുത്തിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















