- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു ലക്ഷം രൂപ ബില്ല് അടപ്പിക്കാന്‍ യുവാവിനെ 'കോമയിലാക്കി' ആശുപത്രി അധികൃതര്‍; ഐസിയുവില്‍ നിന്ന് ഓടിരക്ഷപ്പെട്ട് യുവാവ് (വീഡിയോ)

ഭോപ്പാല്‍: അടിപിടിക്കേസില്‍ പരിക്കേറ്റ യുവാവ് കോമയിലായെന്ന് പറഞ്ഞ് ബന്ധുക്കളില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമം പൊളിഞ്ഞു. മധ്യപ്രദേശിലെ രത്‌ലം പ്രദേശത്താണ് സംഭവം. അടിപിടിക്കേസില്‍ പരിക്കേറ്റാണ് ദീന്‍ദയാല്‍ നഗര്‍ സ്വദേശിയായ ബണ്ഡി നിനാമ എന്ന യുവാവിനെ രത്‌ലത്തെ ഗീതാ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബണ്ഡിയുടെ നട്ടെല്ല് പൊട്ടിയിട്ടുണ്ടെന്നും കോമയിലായെന്നുമാണ് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. അതിനാല്‍ മികച്ച ചികില്‍സ നല്‍കണമെന്നും ഒരു ലക്ഷം രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വിഷമിച്ച കുടുംബക്കാര്‍ പലയിടത്തുനിന്നുമായി കടം വാങ്ങി പണം സംഘടിപ്പിച്ചു.
Shocking 🚨
— यमराज (@autopsy_surgeon) March 6, 2025
A Coma Patient Walks Out of Private Hospital in Ratlam Exposes Alleged Medical Scam!
A dramatic scene unfolded outside a private hospital in Ratlam when a so-called "coma patient" walked out in a semi-naked state, carrying a urine bag and a bottle. pic.twitter.com/ohukTLkRuq
എന്നാല്‍, അബോധാവസ്ഥയില്‍ ആണെന്ന് പറയപ്പെട്ട ബണ്ഡി നിനാമ സ്വമേധയാ ഐസിയുവില്‍ നിന്ന് പുറത്തുവന്നു ബഹളമുണ്ടാക്കി. ആശുപത്രിയിലെ അഞ്ചു ജീവനക്കാര്‍ ചേര്‍ന്ന് തന്നെ കട്ടിലില്‍ കെട്ടിയിട്ടെന്ന് ബണ്ഡി പറഞ്ഞു. ജീവനക്കാരുടെ ശ്രദ്ധതെറ്റിയപ്പോളാണ് ഐസിയുവില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ബണ്ഡി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്ന് ബണ്ഡിയുടെ കുടുംബം അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















