Sub Lead

വോട്ടിങ് യന്ത്രത്തിനെതിരേ ഒറ്റയാള്‍ സമരവുമായി ദില്ലണ്‍; നടന്നു തീര്‍ത്തത് 6,500 കിലോമീറ്റര്‍

'തന്റെ കാംപയിനെതിരേ ചില എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പലപ്പോഴും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 100 ല്‍ വിളിക്കേണ്ടി വന്നിട്ടുണ്ട്.' ദില്ലന്‍ പറഞ്ഞു.

വോട്ടിങ് യന്ത്രത്തിനെതിരേ ഒറ്റയാള്‍ സമരവുമായി ദില്ലണ്‍; നടന്നു തീര്‍ത്തത് 6,500 കിലോമീറ്റര്‍
X

ബെംഗളൂരു: ജനാധിപത്യം സംരക്ഷിക്കാന്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന സന്ദേശവുമായി ഒറ്റയാള്‍ സമരത്തിലാണ് ഉത്തരാഘണ്ഡ് സ്വദേശി ഓങ്കര്‍ സിംഗ് ദില്ലന്‍. ഐസ്‌ക്രീം ട്രോളിയില്‍ ദേശീയ പതാകയും ഇവിഎം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ദില്ലന്‍ ഇതുവരെ നടന്നു തീര്‍ത്തത് 6500 കിലോമീറ്ററാണ്. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്ന് തുടങ്ങിയ കാംപയിന്‍ ഏഴ് സംസ്ഥാനങ്ങള്‍ പിന്നിട്ട് കര്‍ണാടകയിലെ ബെംഗളൂരുവില്‍ എത്തിയിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ തകരാറിലായെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ആര്‍ക്ക് വോട്ട് ചെയ്താല്‍ ബിജെപിക്ക് വോട്ടു പോകുന്നു എന്ന ആരോപണങ്ങളാണ് മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നത്. ഇതോടെയാണ് ഇവിഎമ്മുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന കാംപയിനുമായി ദില്ലന്‍ തെരുവിലിറങ്ങിയത്.

'ഇവിഎമ്മുകള്‍ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ദുരുപയോഗം ചെയ്യാന്‍ കഴിയും. വോട്ടിങ് യന്ത്രം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതിനാല്‍, നമ്മുടെ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. വോട്ടിങ് യന്ത്രത്തിനെതിരേ എല്ലാവരും തെരുവിലിറങ്ങണം'. 'ദില്ലണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വോട്ടിങ് യന്ത്രത്തിനെതിരായ കാംപയിനുമായി പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ നടക്കുന്നുവെന്ന് ദില്ലണ്‍ പറയുന്നു. വാക്കത്തോണ്‍ 16,000 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ദില്ലിയില്‍ എത്താന്‍ ലക്ഷ്യമിടുന്നതായും ദില്ലന്‍ പറഞ്ഞു.

'തന്റെ കാംപയിനെതിരേ ചില എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പലപ്പോഴും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 100 ല്‍ വിളിക്കേണ്ടി വന്നിട്ടുണ്ട്.' ദില്ലന്‍ പറഞ്ഞു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ പര്യടനങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ എത്താനാണ് ദില്ലന്റെ ലക്ഷ്യം.

Next Story

RELATED STORIES

Share it