Sub Lead

കൃത്രിമ ടൈറ്റാനിയം ഹൃദയ പരീക്ഷണം വന്‍വിജയം; രോഗി 100 ദിവസം ജീവിച്ചെന്ന് ഡോക്ടര്‍മാര്‍

കൃത്രിമ ടൈറ്റാനിയം ഹൃദയ പരീക്ഷണം വന്‍വിജയം; രോഗി 100 ദിവസം ജീവിച്ചെന്ന് ഡോക്ടര്‍മാര്‍
X

സിഡ്‌നി: ടൈറ്റാനിയം ലോഹം കൊണ്ടുണ്ടാക്കിയ കൃത്രിമഹൃദയം വിജയകരമായി പരീക്ഷിച്ചു. കഴിഞ്ഞ നവംബറില്‍ ഈ ഹൃദയം സ്ഥാപിച്ച ആസ്‌ത്രേലിയക്കാരന്‍ 100 ദിവസം പൂര്‍ത്തിയാക്കിയെന്ന് യുഎസ് മാധ്യമമായ സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് 40കാരനായ രോഗിയുടെ ശരീരത്തില്‍ ഈ ഹൃദയം സ്ഥാപിച്ചത്. ഫെബ്രുവരിയില്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായ ഹൃദയാരോഗ്യപ്രശ്‌നമുണ്ടായിരുന്ന രോഗി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തതായി ഹൃദയം നിര്‍മിച്ച മോണാഷ് സര്‍വകലാശാലയും ബിവാകോര്‍ കമ്പനിയും അറിയിച്ചു.

തന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതിന് ശേഷമാണ് ബിവാകോര്‍ കമ്പനി ഉടമയായ ഡാനിയല്‍ ടിംസ് കൃത്രിമ ഹൃദയത്തിനായി ശ്രമം നടത്തിയത്. മോണാഷ് സര്‍വകലാശാലയാണ് ഇതിന് ഫണ്ട് ചെയ്തത്. ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് എന്നാണ് പുതിയ ഹൃദയത്തിന്റെ പേര്. ഇതിന് അകത്ത് രക്തം പമ്പ് ചെയ്യാനുള്ള ഒരു റോട്ടറും അതിനെ യഥാസ്ഥലത്ത് നിര്‍ത്താനുള്ള കാന്തങ്ങളും ഉണ്ട്. പക്ഷേ, മനുഷ്യഹൃദയത്തെ പോലെ വാല്‍വുകള്‍ ഇല്ല. പക്ഷേ, ഇതിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പ് ചെയ്യാന്‍ സാധിക്കും.

Next Story

RELATED STORIES

Share it