Sub Lead

ക്വാറന്റൈന്‍ ക്യാംപിനെ ചൊല്ലി ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

ക്വാറന്റൈന്‍ ക്യാംപിനെ ചൊല്ലി ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു
X

കൊല്‍ക്കത്ത: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ക്വാറന്റൈന്‍ ക്യാംപ് ആരംഭിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള താലിബൂര്‍ ഗ്രാമത്തിലാണ് സംഭവം. 40കാരനായ സെയ്ഫുല്‍ ഷെയ്ഖാണ് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ് മരിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഒരു സ്‌കൂളിനോട് ചേര്‍ന്നുള്ള ഹോസ്റ്റലില്‍ ക്വാറന്റൈന്‍ ക്യാംപ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ക്യാംപ് സജ്ജീകരിക്കാന്‍ ഒരു സംഘം അധികൃതരെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ എതിര്‍ത്തതാണ് പ്രശ്‌ന കാരണമെന്ന് പോലിസ് പറഞ്ഞു. ഇരുവിഭാഗവും സ്‌ഫോടക വസ്തുക്കള്‍ പരസ്പരം എറിഞ്ഞു. ഇതിനിടയിലാണ് സെയ്ഫുല്‍ ഷെയ്ഖിന് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് വന്‍ പോലിസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it