- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ആറു വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് ജീവപര്യന്തം തടവ്

മിര്‍സാപൂര്‍: ഉത്തര്‍പ്രദേശില്‍ ആറു വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു. 24 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് മിര്‍സാപൂര്‍ കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതി പ്രതി രാജേഷ് യാദവിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഈ വര്‍ഷം ജനുവരി 19നാണ് പ്രതിയായ യാദവിനെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ ത്വരിതപ്പെടുത്തിയ സ്‌പെഷ്യല്‍ ജഡ്ജി അച്ചേ ലാല്‍ സരോജ് 24 ദിവസത്തിനു ശേഷം വിധി പറയുകയായിരുന്നു.
ഈ വര്‍ഷം ജനുവരി 7ന് മദിഹാന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീടിനടുത്തുള്ള കാട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാതാവ് യാദവിനെ പ്രതിയാക്കി പോലിസില്‍ പരാതി നല്‍കി. വൈദ്യപരിശോധനയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രഭാത് റായ് ഒരു വിദഗ്ദ്ധന്റെ സഹായത്തോടെ മൊഴി രേഖപ്പെടുത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു സംസാരവൈകല്യം ബാധിച്ചിരുന്നു. ഇക്കാര്യം ഗൗരവമായെടുത്ത കോടതി അതിവേഗം വിചാരണ നടത്തി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.
Man Gets Life Imprisonment For Raping 6-Year-Old Dalit Girl In UP
RELATED STORIES
പത്തനംതിട്ടയില് പുഞ്ചകണ്ടത്തില് വീണ് രണ്ട് യുവാക്കള്ക്ക്...
27 July 2025 5:17 PM GMTമഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും കോട്ടയത്തെ...
27 July 2025 5:07 PM GMTന്യൂനമര്ദ്ദം; സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരും; നാളെ വടക്കന്...
27 July 2025 4:57 PM GMTജയില് വകുപ്പിനെതിരേ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന്‍ സസ്പെന്ഷന്
27 July 2025 1:50 PM GMTഏരൂരില് ദമ്പതികള് വീട്ടില് മരിച്ച നിലയില്
27 July 2025 1:35 PM GMTകുളിക്കാന് തോട്ടിലിറങ്ങിയ വിദ്യാര്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു
27 July 2025 1:22 PM GMT