ഡല്‍ഹി വിമാനത്താവളത്തില്‍ ബാഗില്‍ 10 വെടിയുണ്ടകളുമായി ഗോവ സ്വദേശി പിടിയില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ ബാഗില്‍ 10 വെടിയുണ്ടകളുമായി ഗോവ സ്വദേശി പിടിയില്‍പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ബാഗില്‍ 10 വെടിയുണ്ടകളുമായി ഗോവ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. യാത്രക്കാരനായ ആര്‍ പി മിശ്രയെയാണ് വെള്ളിയാഴ്ച രാവിലെ 11ഓടെ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്എഫ്) പിടികൂടിയത്. സുരക്ഷാ പരിശോധനയ്ക്കിടെ കൈയില്‍ തൂക്കിയ ബാഗില്‍നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. ഗോവയിലേക്കുള്ള വിമാനത്തില്‍ കയറേണ്ടിയിരുന്ന ശര്‍മയില്‍ നിന്ന് .32 എംഎം കാലിബറിന്റെ 10 ലൈവ് ബുള്ളറ്റുകളാണ് കണ്ടെടുത്തതെന്നും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഇയാളെ പോലിസിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
RELATED STORIES

Share it
Top