- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപയുടെ ന്യൂജന്‍ മയക്ക് മരുന്നുമായി യുവാവ് പിടിയില്‍
താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലില്‍ റോഷനാണ്(35) ആണ് പിടിയിലായത്.

കോഴിക്കോട്: വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ എംഡിഎംഎ യും 25 എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റില്‍.
താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലില്‍ റോഷനാണ്(35) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ഏഴിന് മാങ്കാവില്‍ നിന്നും ഫറോക്ക് എക്സൈസ് റേഞ്ച് പാര്‍ട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 13.103 മില്ലി എംഡിഎംഎയും 25 എല്‍എസ്ഡി സ്റ്റാമ്പുകളുകളും കണ്ടെടുത്തത്.
ബാഗ്ലൂരില്‍ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകള്‍ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്കി.
എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി കെ നിഷില്‍കുമാര്‍, പ്രവന്റീവ് ഓഫിസര്‍ മാരായ ടി ഗോവിന്ദന്, വി ബി അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍ ശ്രീശാന്ത്, എന്‍ സുജിത്ത്, ടി രജുല്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ റോഷന് വളര്‍ത്തുന്ന നായകള്‍ ദേശീയ പാതയിലൂടെ നടന്നുപോയ സ്ത്രീയെ കടിച്ച് കീറിയ സംഭവം ഏറെ വിവാദമായിരുന്നു.
RELATED STORIES
തുളസിയെ ഹിന്ദുത്വ ആയുധമാക്കി ബംഗാള്‍ ബിജെപി
4 July 2025 3:28 PM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMT