Sub Lead

കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍ ; ''ടോയ്‌ലറ്റെന്ന് കരുതിയെന്ന് വിശദീകരണം

കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍ ; ടോയ്‌ലറ്റെന്ന് കരുതിയെന്ന് വിശദീകരണം
X

ബെംഗളൂരു: ഉത്തര്‍പ്രദേശിലെ വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ടോയ്‌ലറ്റ് തിരയവെ അബദ്ധത്തില്‍ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇയാളെ അറസ്റ്റ് ചെയ്‌തെന്നും കൂടെയുള്ള എട്ടുപേരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

ഇന്നുരാവിലെ എട്ടുമണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ഓടെ വാരണാസിയില്‍ ലാന്‍ഡ് ചെയ്ത ഐഎക്‌സ് 1086 വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം വാരണാസിയില്‍ ഇറങ്ങിയ ശേഷമാണ് യാത്രക്കാരന്‍ കോക്പിറ്റിന് സമീപമെത്തിയതും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍തന്നെ ഇയാളെ തടഞ്ഞു. കോക് പിറ്റില്‍ കടക്കാന്‍ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നും, ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളില്‍നിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സിഐഎസ്എഫ് അന്വേഷണം തുടരുകയാണ്.

Next Story

RELATED STORIES

Share it