Sub Lead

ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന്; മമതാ ബാനര്‍ജിക്ക് മുംബൈ കോടതിയുടെ സമന്‍സ്

ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന്; മമതാ ബാനര്‍ജിക്ക് മുംബൈ കോടതിയുടെ സമന്‍സ്
X

മുംബൈ: ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുംബൈ കോടതി സമന്‍സ് അയച്ചു. കേസില്‍ മാര്‍ച്ച് രണ്ടിന് ഹാജരാവാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മമതാ ബാനര്‍ജി മുഖ്യമന്ത്രിയാണെങ്കിലും നടപടിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുംബൈയില്‍ അവര്‍ പങ്കെടുത്തത് ഔദ്യോഗിക പരിപാടിയില്‍ അല്ലാത്തതിനാല്‍ കുറ്റാരോപിതര്‍ക്കെതിരേ നടപടിയെടുക്കാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ചടങ്ങിന്റെ വീഡിയോ ക്ലിപ്പ്, യൂ ട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ എന്നിവ പരിശോധിച്ചതില്‍നിന്ന് മമത ദേശീയ ഗാനം ആലപിച്ചപ്പോള്‍ പെട്ടെന്ന് വേദി വിട്ടുപോയതായി വ്യക്തമാണെന്ന് കോടതി പറഞ്ഞു.

2021 ഡിസംബറില്‍ മുംബൈ നഗരത്തില്‍ നടന്ന ചടങ്ങിനിടെ മമതാ ബാനര്‍ജി ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി കൂടിയായ മമത നഗര സന്ദര്‍ശനത്തിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് മുംബൈ ബിജെപി യൂനറ്റ് ഭാരവാഹി വിവേകാനന്ദ് ഗുപ്തയാണ് 2021 ഡിസംബറില്‍ മഡ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ദേശീയഗാനം ആലപിച്ചപ്പോള്‍ മമതാ ബാനര്‍ജി എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്. മമതയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസെടുക്കുന്നത്. മഹാരാഷ്ട്രയിലെ ശിവസേന, എന്‍സിപി നേതാക്കളെ കാണാനാണ് മമത മുംബൈ സന്ദര്‍ശനം നടത്തിയിരുന്നത്.

Next Story

RELATED STORIES

Share it