Sub Lead

മലബാര്‍ സമരം: വാരിയംകുന്നത്ത് അടക്കമുള്ളവരുടെ പേരുകള്‍ ഒഴിവാക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം- എംജിഎസ് നാരായണന്‍

ഇത്തരം നടപടികള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും എംജിഎസ് കുറ്റപ്പെടുത്തി.

മലബാര്‍ സമരം: വാരിയംകുന്നത്ത് അടക്കമുള്ളവരുടെ പേരുകള്‍ ഒഴിവാക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം- എംജിഎസ് നാരായണന്‍
X

കോഴിക്കോട്: മലബാര്‍ സമരത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടിക്കെതിരേ ചരിത്രകാരനും ഐസിഎച്ച്ആര്‍ മുന്‍ ചെയര്‍മാനുമായ ഡോ. എംജിഎസ് നാരായണന്‍. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും എംജിഎസ് കുറ്റപ്പെടുത്തി.

മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ തുടങ്ങി 387 ഓളം വരുന്ന സേസാനികളുടെ പേരുകളാണ് നീക്കാന്‍ ഐസിഎച്ച്ആര്‍ നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്.

മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നും അവകാശപ്പെട്ടാണ് ഈ നിര്‍ദേശം. ഡിക്ഷണറിയുടെ അഞ്ചാം വാല്യം പുതുക്കുന്നതിനായുള്ള എന്‍ട്രികള്‍ പരിശോധിക്കവെയാണ് മലബാര്‍ സമരത്തിലെ 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഐസിഎച്ച്ആര്‍ ശുപാര്‍ശ നല്‍കിയത്.

മലബാര്‍ സമരം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയോ ദേശീയ സ്വഭാവമുള്ള ദേശീയ സ്വഭാവമുള്ളതോ ആയിരുന്നെല്ലെന്നാണ് സമിതി വിലയിരുത്തല്‍. ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയം കുന്നത്ത് എന്നും ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും അത് വിജയിച്ചിരുന്നെങ്കില്‍ ഖിലാഫത്ത് നടപ്പിലാക്കുമായിരുന്നെന്നും സമിതി റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 1921ലാണ് മലബാര്‍ സമരം പൊട്ടിപുറപ്പെടുന്നത്.

Next Story

RELATED STORIES

Share it