Sub Lead

മഹാരാഷ്ട്രയിലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ ആയുധങ്ങള്‍, അതീവ ജാഗ്രത

മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളും ബോട്ടില്‍ നിന്നും കണ്ടെത്തി.

മഹാരാഷ്ട്രയിലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ ആയുധങ്ങള്‍, അതീവ ജാഗ്രത
X

മുംബൈ: മഹാരാഷ്ട്രയില്‍ ആയുധങ്ങളുമായി അജ്ഞാത ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ ബീച്ചിന് സമീപമാണ് ബോട്ടുകള്‍ കണ്ടെത്തിയത്. മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളും ബോട്ടില്‍ നിന്നും കണ്ടെത്തി. സായുധാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സംഭവ സ്ഥലത്ത് എത്തി. റായ്ഗഡ് എസ്പി അശോക് ധൂധേ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ മുദ്രയുള്ള ആയുധങ്ങള്‍ രാവിലെ എട്ട് മണിയോടെ നാട്ടുകാര്‍ കണ്ടെടുത്തതായി റായ്ഗഡ് ജില്ലാ കളക്ടര്‍ മഹേന്ദ്ര കല്യാണ്‍കര്‍ പറഞ്ഞു.

ബോട്ട് യുകെയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും ഇന്തോനേസ്യന്‍ പൗരന്മാരെന്ന് പറയപ്പെടുന്ന ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it