Sub Lead

ആശുപത്രിയിലേക്ക് വഴിയില്ല;മഹാരാഷ്ട്രയില്‍ നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ആശുപത്രിയിലേക്ക് വഴിയില്ല;മഹാരാഷ്ട്രയില്‍ നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം
X

മുംബൈ:മഹാരാഷ്ട്രയില്‍ മാസം തികയാതെ പ്രസവിച്ച കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വഴിയോ വാഹനമോ ഇല്ലാത്തതിനാല്‍ അമ്മയുടെ കണ്‍മുന്നില്‍ നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം.അമിതമായി രക്തസ്രാവമുണ്ടായ യുവതിയെ പാറക്കെട്ടുകളിലൂടെ കുടുംബാംഗങ്ങള്‍ മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.യുവതിയുടെ നിലയും ഗുരുതരമാണ്.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.പാല്‍ഘര്‍ ജില്ലയിലെ മൊഖദ തഹ്‌സിലിലെ താമസക്കാരിയായ വന്ദന ബുധര്‍, ഏഴാംമാസം തന്റെ വീട്ടില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. മാസം തികയാതെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് അടിയന്തിര ചികില്‍സ ആവശ്യമായിരുന്നു. ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാല്‍ രണ്ട് കുട്ടികളും അമ്മയുടെ കണ്‍മുന്നില്‍ മരിക്കുകയായിരുന്നു. പിന്നാലെ കനത്ത രക്തസ്രാവം മൂലം യുവതിയുടെ നില വഷളായി.ആശുപത്രിയിലേക്ക് വഴിയോ വാഹനമോ ഇല്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ കയറും ബെഡ്ഷീറ്റും തടിയും ഉപയോഗിച്ച് താല്‍ക്കാലിക സ്‌ട്രെച്ചര്‍ തയ്യാറാക്കി യുവതിയെ 3 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ പ്രതികരിച്ചു.


Next Story

RELATED STORIES

Share it