Sub Lead

പ്രളയം: 11,500 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

പ്രളയം: 11,500 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
X

മുംബൈ: പ്രളയത്തില്‍ തകര്‍ന്ന മഹാരാഷ്ട്രയുടെ പുനനിര്‍മാണത്തിന് 11,500 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭ. പ്രളയത്തില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളുടെ പുനനിര്‍മാണത്തിനാണ് തുക ചിലവഴിക്കുക. ഇതിനായി ഹൃസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കും. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കും. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള തുക ഇതിനായി ചിലവഴിക്കും. കൃഷി നാശം സംഭവിച്ചവര്‍ക്ക് നാല് ലക്ഷം രൂപവരെ നഷ്ടപരിഹാരമായി ഉടന്‍ ലഭ്യമാക്കും.

പ്രളയത്തില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് അടിയന്തിര സഹായമായി 10,000 രൂപ കൈമാറും. വീടുകള്‍ തകര്‍ന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയും ആദ്യഘട്ടത്തില്‍ നല്‍കും. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച സന്‍ഗ്ലി ജില്ലയിലെ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദര്‍ശിച്ചിരുന്നു. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it