- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവം: രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 24 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ താനയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 24 പേര്‍ പിടിയില്‍. എട്ട് മാസത്തിനിടെ നിരവധി തവണ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലിസ് നടപടി. പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞ 33 പേരില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 24 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സപ്തംബര്‍ 22ന് 376 (ബലാത്സംഗം), 376 (n) (ആവര്‍ത്തിച്ചുള്ള ബലാത്സംഗം), 376 (d) (കൂട്ട ബലാത്സംഗം) പ്രകാരം 33 പേര്‍ക്കെതിരെ മന്‍പഡ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (3) (പതിനാറ് വയസ്സിന് താഴെയുള്ള ഒരു സ്ത്രീയെ ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളുടെ സംരക്ഷണ നിയമം (പോക്‌സോ) പ്രകാരവും പ്രതികള്‍ക്കെതിരേ കേസെടുത്തു. അറസ്റ്റിലായവരില്‍ 24 പേരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. അവരില്‍ 22 പേരെ സപ്തംബര്‍ 29 വരെ റിമാന്റ് ചെയ്ത് പോലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
2021 ജനുവരി 29 നും സെപ്റ്റംബര്‍ 22 നും ഇടയിലാണ് കൂട്ട ബലാത്സംഗം നടന്നതെന്ന് അഡീഷണല്‍ പോലിസ് കമ്മീഷണര്‍ (കിഴക്കന്‍ മേഖല) ദത്താത്രേ കരലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ കാമുകനാണ് ആദ്യം പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കാമുകന്റെ സുഹൃത്തുക്കളും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ച് കൊടുത്തതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനായത്. കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സൊണാലി ധോലെക്ക് കീഴില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















