മഞ്ചേശ്വരത്ത് മദ്‌റസാ അധ്യാപകനെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു - Watch Video

തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റ കരീം മുസ്ലിയാരെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ചേശ്വരത്ത് മദ്‌റസാ അധ്യാപകനെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു - Watch Video

കാസര്‍കോട്: മഞ്ചേശ്വരം ബായാറില്‍ മദ്‌റസാ അധ്യാപകനു നേരെ ആര്‍എസ്എസ് അക്രമം. മഞ്ചേശ്വരം ബായാര്‍ മുളിഗദ്ദെ സ്വദേശി അബ്ദുല്‍ കരീം മുസ്ലിയാര്‍ ആണ് അക്രമിക്കപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവേ ബായാര്‍ മഖാമിന് സമീപമായിരുന്നു അക്രമം. സംഘടിച്ചെത്തിയ ആര്‍എഎസ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടി, ക്രിക്കറ്റ് ബാറ്റ്, പട്ടിക തുടങ്ങിയവ ഉപയോഗിച്ചാണ് അക്രമിച്ചത്. തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റ കരീം മുസ്ലിയാരെ(42) മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ കരീം മസ്ല്യാരെ ആശുപത്രിയിലെത്തിച്ചത്.

ഇതേ സംഘം സമീപത്തെ മസ്ജിദിന് നേരെയും അക്രമം നടത്തി. മുഖം കാവിത്തുണി കൊണ്ട് മറച്ചാണ് അമ്പതോളം വരുന്ന അക്രമി സംഘം എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തേജസ് ന്യൂസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കാണാം...


RELATED STORIES

Share it
Top