Sub Lead

ഗസയിലെ ഇസ്രായേലി വംശഹത്യക്കെതിരേ പ്രതിഷേധിച്ച് മദ്‌റസ വിദ്യാര്‍ഥികള്‍

ഗസയിലെ ഇസ്രായേലി വംശഹത്യക്കെതിരേ പ്രതിഷേധിച്ച് മദ്‌റസ വിദ്യാര്‍ഥികള്‍
X

ഷൊര്‍ണൂര്‍: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരേ ഷൊര്‍ണൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രറസയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സംഗമം നടത്തി. രാവിലെ ഒമ്പതിന് പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്ന് തുടങ്ങിയ റാലി ഷൊര്‍ണൂര്‍ ടൗണില്‍ അവസാനിച്ചു.




നൂറില്‍പരം മദ്‌റസ വിദ്യാര്‍ത്ഥികളും അധ്യാപകരും റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ ഗാനങ്ങള്‍ ആലപിച്ചു. ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സംഗമത്തില്‍ സംസാരിച്ച ഷൊര്‍ണൂര്‍ മഹല്ല് ഇമാം ഉമറുല്‍ ഫാറൂഖ് ബാഖവി അഭ്യര്‍ത്ഥിച്ചു. പ്രതിഷേധറാലിക്കും സംഗമത്തിനും മദ്‌റസ പ്രധാന അധ്യാപകന്‍ ഡോ. കെ കെ മുഹമ്മദ് കുട്ടി നേതൃത്വം നല്‍കി. പ്രതിഷേധ സംഗമത്തില്‍ അധ്യാപകരായ അബ്ദുല്‍സലാം വാഫി, യൂസഫ് മൗലവി, അബ്ദുല്‍ ഖാദര്‍ മൗലവി, ഹാഫിള് നൗഫല്‍, മുഹമ്മദ് സ്വലാഹ്, അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ പങ്കെടുത്തു. ഷൊര്‍ണൂര്‍ നസ്രത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി വിദ്യാഭ്യാസ കണ്‍വീനര്‍, മജീദ് ഷൊര്‍ണൂര്‍, മഹല്ല് കമ്മറ്റി പ്രസിഡന്റ് കെ എം അബ്ദുല്‍ ജലീല്‍, വിദ്യാഭ്യാസ സമിതി ഭാരവാഹിയായ ഉമ്മര്‍ ഹുസൈന്‍ മാട്ടുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it