Sub Lead

മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിന് എന്‍എസ്എ; നാല് മുസ്ലിം യുവാക്കളെ വിട്ടയക്കണമെന്ന് കോടതി

യുവാക്കള്‍ക്കെതിരായ എന്‍എസ്എ റദ്ദാക്കിയ ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ഡിവിഷന്‍ ബെഞ്ച്, തെറ്റായ പ്രസ്താവന സമര്‍പ്പിച്ചതിന് സംസ്ഥാന സര്‍ക്കാരിന് 10, 000 രൂപ വിതം പിഴയും ചുമത്തി.

മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിന് എന്‍എസ്എ;  നാല് മുസ്ലിം യുവാക്കളെ വിട്ടയക്കണമെന്ന്  കോടതി
X

ഇന്‍ഡോര്‍: മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിനു ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തി അറസ്റ്റ് ചെയ്ത നാല് മുസ്‌ലിം യുവാക്കളെ വിട്ടയക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. 2020 ആഗസ്ത് 30 ന് ഘോഷയാത്രയില്‍ പങ്കെടുത്ത ഹക്കീം, സല്‍മാന്‍, അബ്ദുള്‍ കരീം, സഹീര്‍ ഖാന്‍ എന്നീ നാല് യുവാക്കള്‍ക്കെതിരെയാണ് രാജ്ഗഡ് ജില്ലാ കലക്ടര്‍ എന്‍എസ്എ ചുമത്തിയത്.അതേസമയം ഒക്ടോബര്‍ ആറിന് യുവാക്കള്‍ക്കെതിരായ എന്‍എസ്എ റദ്ദാക്കിയ ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ഡിവിഷന്‍ ബെഞ്ച്, തെറ്റായ പ്രസ്താവന സമര്‍പ്പിച്ചതിന് സംസ്ഥാന സര്‍ക്കാരിന് 10, 000 രൂപ വിതം പിഴയും ചുമത്തി. അതിനാല്‍ ഒരോരുത്തര്‍ക്കും ഒരു കേസിന് 10, 000 രൂപ നിയമപരമായ ചിലവായി കണക്കാക്കി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസുമാരായ എസ് സി ശര്‍മ, ശൈലേന്ദ്ര ശുക്ല എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. മനസാക്ഷിക്ക് നിരക്കാതെയും വസ്തുതകള്‍ പരിശോധിക്കാതെയുമാണ് ഇന്‍ഡോര്‍ ജില്ലാ മജിസ്‌ട്രേറ്റ് 1980 ലെ ദേശീയ സുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തി യുവാക്കള്‍ക്കെതിരായ കേസില്‍ വിധി പുറപ്പെടുവിച്ചിരുന്നത്. ഒരാളില്‍ പോലും ക്രിമിനല്‍ കേസുകളിലെന്നും ഇത്തരത്തില്‍ വ്യക്തികളെ അന്യായമായി തടങ്കലില്‍ വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി.

ആഗസ്ത് 30 നാണ് മുഹ്‌റം ഘോഷയാത്രയില്‍ പങ്കെടുത്തതിന് അഞ്ച് മുസിലിംങ്ങള്‍ക്കെതിരെ ഇന്‍ഡോര്‍ കലക്ടര്‍ എന്‍എസ്എ പ്രകാരം ചുമത്തിയ കേസെടുത്തത്. കേസ് ഇന്‍ഡോര്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതി പൊലിസിനോട് മറുപടി തേടി. ഘോഷയാത്ര നടത്തില്ലെന്ന് അവര്‍ സമ്മതിച്ചതാണെന്നും എന്നാല്‍ അനുവാദമില്ലാതെ പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ഇന്‍ഡോര്‍ ഈസ്റ്റ് എസ്പി വിജയ് ഖത്രി വാദിച്ചത്. തടങ്കലില്‍ വയ്ക്കാനുള്ള ഉത്തരവ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് കുറ്റവാളിയാകാത്ത ഇവരെ മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ തടങ്കലില്‍ വെക്കുകയെന്നും കോടതി ചോദിച്ചു. യാതൊരു പ്രസക്തിയുമില്ലതെയാണ് ഇവര്‍ക്കെതിരെ എന്‍എസ്എ ചുമ്മത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു.




Next Story

RELATED STORIES

Share it