Sub Lead

നീറ്റ്: ആറ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പുനര്‍ മൂല്യനിര്‍ണയത്തില്‍ 590 മാര്‍ക്ക്..!

നീറ്റ്: ആറ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പുനര്‍ മൂല്യനിര്‍ണയത്തില്‍ 590 മാര്‍ക്ക്..!
X
ഭോപ്പാല്‍: മെഡിക്കല്‍ കോളജുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷാ ഫലത്തിലെ പിശക് വിദ്യാര്‍ഥിനിയുടെ ജീവനെടുത്തു. ആദ്യം ഫലം നോക്കിയപ്പോള്‍ ആറ് മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിക്കു പുനര്‍ മൂല്യനിര്‍ണയത്തില്‍ ലഭിച്ചത് 590 മാര്‍ക്ക്...!. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തതെന്ന് പോലിസ് വ്യക്തമാക്കി. വെബ്സൈറ്റില്‍ നീറ്റ് പരീക്ഷാ ഫലം പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിനിക്ക് ആകെയുള്ള 720 ല്‍ 6 മാര്‍ക്ക് മാത്രമാണ് ലഭിച്ചതത്രേ. ഇതുകണ്ട് നിരാശയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്നാല്‍, നന്നായി പഠിക്കുന്ന തങ്ങളുടെ മകള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതില്‍ ഞെട്ടിപ്പോയ മാതാപിതാക്കളാണ് പുനര്‍ മൂല്യനിര്‍ണയത്തിനു അപേക്ഷിച്ചത്. പഠനകാര്യങ്ങളില്‍ നല്ല താല്‍പര്യമുള്ള പെണ്‍കുട്ടി പരീക്ഷാ ഫലത്തിലെ പുനര്‍ മൂല്യനിര്‍ണയ ഫലം വന്നപ്പോഴാണ് ആകെയുള്ള 720ല്‍ 590 മാര്‍ക്ക് ലഭിച്ചതായി മനസ്സിലായത്. വിദ്യാര്‍ഥിനിയുടെ ഒഎംആര്‍ ഷീറ്റ്(ഉത്തരക്കടലാസ്) വീണ്ടും വിലയിരുത്തിയപ്പോള്‍ 590 മാര്‍ക്ക് നേടിയകായി കണ്ടെത്തിയെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ സുമര്‍ സിങ് പറഞ്ഞു. പാവപ്പെട്ടവരെ ചികില്‍സിക്കാന്‍ ഏറെ ആഗ്രഹമുള്ള മകള്‍ക്ക് ഡോക്ടറാവാനാണ് താല്‍പര്യമുണ്ടായിരുന്നതെന്നു മാതാപിതാക്കള്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിനായുള്ള ഉയര്‍ന്ന മല്‍സരാധിഷ്ഠിതമായ പരീക്ഷയായ നീറ്റില്‍ പങ്കെടുക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് സമ്മര്‍ദ്ദം കാരണം പ്രതിവര്‍ഷം ജീവിതം അവസാനിപ്പിക്കുന്നത്.

Madhya Pradesh Girl Dies By Suicide After Error In NEET Score: Police




Next Story

RELATED STORIES

Share it