Sub Lead

പിണറായി ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാള്‍; വഴികാട്ടി; പ്രശംസിച്ച് സ്റ്റാലിന്‍

പിണറായി വിജയന്‍ രാജ്യത്തെ അവകാശ പോരാട്ടങ്ങളുടെ മുഖമാണ്. പിണറായി ഭരണം തനിക്ക് വഴികാട്ടി.

പിണറായി ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാള്‍; വഴികാട്ടി; പ്രശംസിച്ച് സ്റ്റാലിന്‍
X

കണ്ണൂർ: പിണറായി ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാളെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരുതന്നെ തെളിവെന്ന് സ്റ്റാലിന്‍ പറഞ്ഞു. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ രാജ്യത്തെ അവകാശ പോരാട്ടങ്ങളുടെ മുഖമാണ്. പിണറായി ഭരണം തനിക്ക് വഴികാട്ടി. മലയാളത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രസംഗിച്ച് തുടങ്ങിയത്.

സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരേ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it