Sub Lead

അതിക്രമങ്ങളെ ആള്‍ക്കൂട്ടകൊലപാതകമായി മുദ്രകുത്തുന്നത് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താന്‍: മോഹന്‍ ഭഗവത്‌

ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും അത് പാശ്ചാത്യ സൃഷ്ടിയാണെന്നും അത് തിരിച്ചറിയുന്നതിനും അവ വിവേകപൂര്‍വ്വം പ്രതിരോധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

അതിക്രമങ്ങളെ ആള്‍ക്കൂട്ടകൊലപാതകമായി മുദ്രകുത്തുന്നത് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താന്‍: മോഹന്‍ ഭഗവത്‌
X

ന്യൂഡല്‍ഹി: സാമൂഹിക അതിക്രമങ്ങളെ ആള്‍ക്കൂട്ട കൊലപാതകമായി മുദ്രകുത്തുന്നത് മുദ്രക്കുത്തുന്നത് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും അത് പാശ്ചാത്യ സൃഷ്ടിയാണെന്നും അത് തിരിച്ചറിയുന്നതിനും അവ വിവേകപൂര്‍വ്വം പ്രതിരോധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക മതത്തില്‍ നിന്നുണ്ടായ വാക്കാണ് ആള്‍ക്കൂട്ടകൊലപാതകം. ആള്‍ക്കൂട്ടകൊലപാതകം എന്നു പറയുന്നത് ഭാരതത്തിന് തീര്‍ത്തും അന്യമായ ഒന്നാണ്. രാജ്യത്തെ ജനങ്ങള്‍ സൗഹാര്‍ദ്ദപരമായും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും ജീവിക്കണം. ആര്‍എസ്എസ് പഠിപ്പിക്കുന്നത് അത്തരത്തിലുള്ള രീതിയാണ്. ഹിന്ദുക്കളെക്കുറിച്ച് സംസാരിക്കുന്നതും അവരെ സംഘടിപ്പിക്കുന്നതും മുസ്‌ലീങ്ങളോടുള്ള എതിര്‍പ്പ് മൂലമല്ലെന്നെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ഇന്ത്യപോലുള്ള വലിയൊരു രാജ്യത്ത് 2019 ലെ തിരഞ്ഞെടുപ്പ് സുഗമമായി നടക്കുമോ എന്നറിയാന്‍ ലോകം ഒന്നടങ്കം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യം ഇറക്കുമതി ചെയ്ത ഒന്നല്ല, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണ്. അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വി കെ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it