Sub Lead

ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ; ബജ്‌റങ് ദളുകാരാണ് ആക്രമിച്ചതെന്ന് ജുനൈദ്

ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ; ബജ്‌റങ് ദളുകാരാണ് ആക്രമിച്ചതെന്ന് ജുനൈദ്
X

ഭോപ്പാല്‍: ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. ബജ്‌റങ് ദളുകാരാണ് തന്നെ ആക്രമിച്ചതെന്നും നിര്‍ബന്ധിച്ച് നിരവധി കാര്യങ്ങള്‍ പറയിപ്പിച്ചതായും വീഡിയോയില്‍ ജുനൈദ് പറയുന്നു. ചികില്‍സ പൂര്‍ത്തിയാവുന്നതിന് മുമ്പ് ജുനൈദ് മരിച്ചു.

video 1 https://english.bhaskar.com/TS2sXAq8BUb

Video 2 https://english.bhaskar.com/TS2sXAq8BUb

ജൂണ്‍ അഞ്ചിനാണ് മധ്യപ്രദേശിലെ റെയ്‌സെന്‍ ജില്ലയില്‍ വച്ച് ജുനൈദിനെയും സുഹൃത്ത് അമ്രാനെയും ഹിന്ദുത്വര്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികില്‍സയില്‍ ഇരിക്കെ ജൂണ്‍ 17നാണ് ജുനൈദ് മരിച്ചത്. ചികില്‍സയില്‍ ഇരിക്കുന്ന സമയത്ത് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമ്രാന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

'' ഞാന്‍ വണ്ടിയുമായി ധന്‍ റോയില്‍ നിന്നും സിറോഞ്ചിലേക്ക് പോവുകയായിരുന്നു. വണ്ടിയില്‍ ആറ് പശുക്കളുണ്ടായിരുന്നു. മെഗാവോന്‍ ഗ്രാമത്തിന് സമീപം വച്ച് 20-25 പേര്‍ വണ്ടി തടഞ്ഞു. ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്നാണ് പറഞ്ഞത്. പിന്നീട് സാഞ്ചിക്കും റെയ്‌സനും ഇടയിലുള്ള വനപ്രദേശത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചു.''

കേസില്‍ ഇതുവരെ മൂന്നു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളൂ. ധ്രുവ് ചതുര്‍വേദി, ഗഗന്‍ ദുബെ, രാംപാല്‍ രജ്പുത് എന്നിവരാണ് പ്രതികള്‍. അമ്രാനെ ആക്രമിച്ചവര്‍ രണ്ടു ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചതായി പിതാവ് സഫ്‌റുദ്ദീന്‍ പോലിസില്‍ നല്‍കിയ പരാതി പറയുന്നു. മുസ്‌ലിംകള്‍ ആയതിനാല്‍ മാത്രമാണ് അമ്രാനെയും ജുനൈദിനെയും ബജ്‌റങ് ദളുകാര്‍ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it