Sub Lead

രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; 61.12 ശതമാനം പോളിങ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അഞ്ചുമണി വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം രണ്ടാംഘട്ടത്തില്‍ 61.12 ശതമാനം പോളിങ് രേഖപ്പെടുത്തി. വ്യാപക അക്രമങ്ങള്‍ അരങ്ങേറിയ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.

രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; 61.12 ശതമാനം പോളിങ്
X

ന്യൂഡല്‍ഹി: 95 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അഞ്ചുമണി വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം രണ്ടാംഘട്ടത്തില്‍ 61.12 ശതമാനം പോളിങ് രേഖപ്പെടുത്തി. വ്യാപക അക്രമങ്ങള്‍ അരങ്ങേറിയ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. മണിപ്പൂരാണ് തൊട്ടുപിന്നില്‍- 74.69 ശതമാനം. 43.37 ശതമാനം പോളിങ് രേഖപ്പെടുത്തിയ ജമ്മു കശ്മീരാണ് പോളിങ് ശതമാനത്തില്‍ പിന്നില്‍. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം ചുവടെ. അസം- 73.32, ബീഹാര്‍- 58.14, 68.70, ഛത്തീസ്ഖഡ്- 68.70, ജമ്മു കശ്മീര്‍- 43.37, കര്‍ണാടക- 61.80, മഹാരാഷ്ട്ര- 55.37, മണിപ്പൂര്‍- 74.69, ഒഡീഷ- 57.41, പുതുച്ചേരി- 72.40, തമിഴ്‌നാട്- 61.52, ഉത്തര്‍പ്രദേശ്- 58.12, പഞ്ചിമബംഗാള്‍- 75.27.

ആദ്യഘട്ടത്തിലെ പോലെ രണ്ടാംഘട്ട വോട്ടെടുപ്പിലും വലിയ ആക്രമണങ്ങളാണ് പശ്ചിമബംഗാളിലുണ്ടായത്. ബംഗാളിലെ ലോക്‌സഭാ മണ്ഡലങ്ങളായ ജല്‍പെയ്ഗുരി- 71.32, ഡാര്‍ജിലിങ്- 63.14, റായ്ഗഞ്ച്- 61.84 എന്നിങ്ങനെയായിരുന്നു മൂന്നുമണി വരെയുള്ള പോളിങ് നില. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ബംഗാളിലെ ചോപ്രയില്‍ തൃണമൂല്‍- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ പോളിങ് ബൂത്ത് അടിച്ചുതകര്‍ക്കുകയും വോട്ടിങ് യന്ത്രം നശിപ്പിക്കുകയും ചെയ്തു. ഫത്തേപ്പൂര്‍ സിക്രിയിലെ മംഗോളികാല ഗ്രാമവാസികള്‍ വോട്ടിങ് ബഹിഷ്‌കരിച്ചു. ഒരുമണി വരെ ഇവിടത്തെ ബൂത്ത് നമ്പര്‍ 41ല്‍ ആരും വോട്ട് ചെയ്യാനെത്തിയിരുന്നില്ല. റായ്ഗഞ്ചില്‍ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചടക്കുന്നതായി ബിജെപി ആരോപിച്ചു.

രാവിലെ വോട്ടിങ് മന്ദഗതിയിലായിരുന്ന സ്ഥലങ്ങളില്‍ ഉച്ചയ്ക്കുശേഷം പോളിങ് ശതമാനത്തില്‍ വര്‍ധന രേഖപ്പെടുത്തി. ബീഹാര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും പോളിങ് ഭേദപ്പെട്ട നിലയിലായിരുന്നു. 2014 ല്‍ ബിജെപിക്കൊപ്പം നിന്ന് യുപിയിലെ എട്ട് മണ്ഡലങ്ങളില്‍ കടുത്ത മല്‍സരത്തിന്റെ സൂചനകളാണ് പോളിങ് ബൂത്തുകളില്‍ കാണാനായത്. ഹേമാലിനി മല്‍സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയനിര രാവിലെ മുതല്‍ കാണാമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലും ലോക്‌സഭക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ്. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്‌നങ്ങളെത്തുടര്‍ന്ന് ത്രിപുര ഈസ്റ്റിലെയും തിരഞ്ഞെടുപ്പുകള്‍ കമ്മീഷന്‍ മാറ്റിവച്ചിരുന്നു. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും.

Next Story

RELATED STORIES

Share it