Sub Lead

പാചകവാതക വില വര്‍ധന: ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു- എസ് ഡിപിഐ

രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ക്ക് 100 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പാചക വാതക സബ്‌സിഡി രഹസ്യമായി നിര്‍ത്തലാക്കി. നിലവില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 701 രൂപയാണ് വില.

പാചകവാതക വില വര്‍ധന: ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു- എസ് ഡിപിഐ
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികാലത്ത് പാചക വാതക വില അടിക്കടി വര്‍ധിപ്പിച്ച് ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ബിജെപി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാന്‍ രാജ്യത്തോട് പ്രതിബന്ധതയുള്ളവര്‍ രംഗത്തുവരണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ക്ക് 100 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പാചക വാതക സബ്‌സിഡി രഹസ്യമായി നിര്‍ത്തലാക്കി. നിലവില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 701 രൂപയാണ് വില. ഗ്രാമപ്രദേശങ്ങളില്‍ വിതരണ ചെലവ് ഉള്‍പ്പെടെ നല്‍കേണ്ടതിനാല്‍ സിലിണ്ടര്‍ ഒന്നിന് 720 മുതല്‍ 770 രൂപ വരെ വില വരും. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 27 രൂപയും വര്‍ധിപ്പിച്ചിരിക്കുന്നു. ബിജെപി സര്‍ക്കാര്‍ എണ്ണ കമ്പനികളെയും കോര്‍പറേറ്റുകളെയും കയറൂരി വിട്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ അന്തകരായി മാറിയിരിക്കുകയാണ് മോഡിയും കൂട്ടരും. സാധാരണക്കാരുടെ അന്നം മുട്ടിക്കുന്ന ഭീകര ഭരണമാണ് ബിജെപി തുടരുന്നത്.

ഇന്ധന വില വര്‍ധന മൂലം നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയാണ്. രാജ്യാന്തര വിപണിക്ക് അനുസൃതമായാണ് ഇന്ധന വില നിശ്ചയിക്കാറുള്ളതെങ്കിലും രാജ്യന്തര വിപണിയില്‍ അടുത്ത ദിവസം വലിയ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നിരിക്കേ വില വര്‍ധനയ്ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ തെരുവില്‍ പോരാട്ടത്തിലാണ്. അടുക്കളയില്‍ നിന്ന് വീട്ടമ്മമാരും ഇനി ഫാഷിസ്റ്റ്് സര്‍ക്കാരിനെതിരേ തെരുവിലിറങ്ങേണ്ട അവസ്ഥയിലായിരിക്കുന്നു. രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന സംഘപരിവാര ഭീകര ഭരണത്തിനെതിരേ ജനാധിപത്യ വിശ്വാസികള്‍ ഐക്യത്തോടെ മുന്നോട്ടുവരണമെന്നും തുളസീധരന്‍ പള്ളിക്കല്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it