Sub Lead

മതം മാറ്റാന്‍ ശ്രമമെന്ന് പരാതി; യുപിയില്‍ ആദ്യ 'ലൗ ജിഹാദ്' കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ്

ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. മകളെ യുവാവ് മുസ്‌ലിം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നെന്നാണ് പരാതി.

മതം മാറ്റാന്‍ ശ്രമമെന്ന് പരാതി; യുപിയില്‍ ആദ്യ ലൗ ജിഹാദ് കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ്
X

ലഖ്നോ: യുപിയില്‍ ലൗ ജിഹാദ് നിയമം കൊണ്ടുവന്നതിന് പിന്നാലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ്. ഒരു മുസ്‌ലിം യുവാവ് യുവതിയെ മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചാണ് കേസ്.

ബറേലി ജില്ലയില്‍ ദിയോറാനിയ പോലിസാണ് നിര്‍ബന്ധ പ്രകാരമുള്ള മതം മാറ്റല്‍ നിരോധന നിയമം ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ചയായിരുന്നു ഗവര്‍ണര്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. മകളെ യുവാവ് മുസ്‌ലിം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. യുവാവ് തന്നെയും കുടുംഹത്തെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വധഭീഷണിയുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉവൈസ് അഹമ്മദ് എന്ന മുസ്ലിം യുവാവിനെതിരെയാണ് പരാതി.

യുവാവ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. അതിന് പുറമെയാണ് മറ്റൊരു കേസുകൂടി ചേര്‍ത്തിരിക്കുന്നത്. മതം മാറാന്‍ യുവാവ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ ഓര്‍ഡിനന്‍സിലെ സെക്ഷന്‍ മൂന്നും അഞ്ചും വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബറേലി റൂറല്‍ പോലിസ് വ്യക്തമാക്കി.


യുവാവ് ഒളിവില്‍ പോയിരിക്കുകയാണെന്നും കണ്ടെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു. നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിക്കുക എന്നത് മുന്നോട്ടുവെച്ചുള്ള യുപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ശനിയാഴ്ചയാണ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചത്. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റവും നിര്‍ബന്ധിത മത പരിവര്‍ത്തനവും കുറ്റകരമാക്കിയുള്ളതാണ് ഓര്‍ഡിനന്‍സ്.




Next Story

RELATED STORIES

Share it