Sub Lead

നാലാംഘട്ടം: സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്

ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 38.63 ശതമാനം പേര്‍ വോട്ടുചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. ബിഹാര്‍- 37.71, ജമ്മു കശ്മീര്‍- 6.66 ഉത്തര്‍പ്രദേശ്- 34.42, ഒഡീഷ- 35.79, മധ്യപ്രദേശ്- 43.44, മഹാരാഷ്ട്ര- 29.93, രാജസ്ഥാന്‍- 44.62, ജാര്‍ഖണ്ഡ്- 44.90, പശ്ചിമ ബംഗാള്‍- 52.37 എന്നിങ്ങനെയാണ് പോളിങ് നില.

നാലാംഘട്ടം: സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാലാംഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്. ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 38.63 ശതമാനം പേര്‍ വോട്ടുചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. ബിഹാര്‍- 37.71, ജമ്മു കശ്മീര്‍- 6.66 ഉത്തര്‍പ്രദേശ്- 34.42, ഒഡീഷ- 35.79, മധ്യപ്രദേശ്- 43.44, മഹാരാഷ്ട്ര- 29.93, രാജസ്ഥാന്‍- 44.62, ജാര്‍ഖണ്ഡ്- 44.90, പശ്ചിമ ബംഗാള്‍- 52.37 എന്നിങ്ങനെയാണ് പോളിങ് നില. ഉച്ചയ്ക്ക് പോളിങ് കുറഞ്ഞങ്കിലും വൈകീട്ട് മൂന്നുമണിയോടെ കൂടുതല്‍ പേര്‍ പോളിങ് ബൂത്തുകളില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര (17), ഉത്തര്‍പ്രദേശ് (13), രാജസ്ഥാന്‍ (13), ബംഗാള്‍ (8), മധ്യപ്രദേശ് (6), ഒഡീഷ (6), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3) എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ കണക്ക്. 961 സ്ഥാനാര്‍ഥികളാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. കനൗജില്‍ എസ്പി നേതാവ് ഡിംപിള്‍ യാദവ്, ഉന്നാവയില്‍ ബിജെപി നേതാവ് സാക്ഷി മഹാരാജ്, ഫറൂഖാബാദില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കാണ്‍പൂരില്‍ കോണ്‍ഗ്രസിന്റെ പ്രകാശ് ജയ്‌സ്വാള്‍, ചിന്ദ്വാഡയില്‍ നകുല്‍ നാഥ്, ബഗുസരായിയില്‍ സിപിഐ യുവനേതാവ് കനയ്യകുമാര്‍, അസന്‍സോളില്‍ ബിജെപിയുടെ ബാബുല്‍ സുപ്രിയോ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. മധ്യപ്രദേശിലെ ചിന്ദ്‌വാഡ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്നാണ്.



Next Story

RELATED STORIES

Share it