- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം: വെബ് റാലിയുമായി എല്‍ഡിഎഫും യുഡിഎഫും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒന്നാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ വെബ് റാലിയുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശത്തിനും മറ്റും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഇരുമുന്നണികളും വെര്‍ച്വല്‍ റാലിയുമായെത്തുന്നത്. ഇന്ന് രാവിലെ 12 മുതല്‍ ഒരു മണി വരെയാണ് യുഡിഎഫ് റാലി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കും വികസനവിരുദ്ധതയ്ക്കുമെതിരേ നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അധ്യത വഹിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍ സംബന്ധിക്കും.
അതേസമയം, ഇടതുമുന്നണിയുടെ വെബ് റാലി ഇന്ന് വൈകീട്ട് ആറിനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വെബ് റാലിയില്‍ കുറഞ്ഞത് 50 ലക്ഷം പേരെയെങ്കിലും അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്. വെബ് റാലി പ്രസംഗങ്ങള്‍ പാര്‍ട്ടികളുടെയും മുന്നണികളുടെയും ഫേസ്ബുക്ക് പേജുകളിലും യൂട്യൂബ് ചാനലിലും തല്‍സമയം ലഭ്യമാവും. വെബ് റാലി പ്രസംഗങ്ങള്‍ fb.com/ldfkeralam, fb.com/cpimkerala എന്നീ ഫേസ്ബുക്ക് പേജുകളിലും youtube.com/cpimkeralam എന്ന യൂട്യൂബ് ചാനലിലും തല്‍സമയം ലഭ്യമാവുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.
Local body election 2020: LDF and UDF with web rally
RELATED STORIES
ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം വേദനാജനകം: വിമന്‍ ഇന്ത്യാ...
18 July 2025 1:03 PM GMTമൂര്‍ഖനെ കുപ്പിയിലാക്കി കുട്ടികള്‍
18 July 2025 12:48 PM GMTകോട്ടയത്ത് ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
18 July 2025 11:32 AM GMTനിയമസഭാ കൈയ്യാങ്കളിക്കേസ്; മുന്‍ എംഎല്‍എ വാഹിദിനെതിരേ കെ കെ ലതിക...
18 July 2025 11:28 AM GMTപത്തനംതിട്ട അനാഥാലയത്തിലെ പീഡനം: പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
18 July 2025 10:17 AM GMTസ്കൂള്‍ സമയ മാറ്റം: വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്ന് സത്താര്‍...
18 July 2025 9:39 AM GMT