- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ല; ഭാര്യയുടെ ചിത്രം ലോണ്‍ കമ്പനി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം രണ്ടുമാസം മീന്‍പിടിത്തത്തിന് പോവാന്‍ സാധിക്കാത്തതിനാലാണ് നരേന്ദ്ര ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും 2,000 രൂപ ലോണെടുത്തത്.

രണ്ടായിരം രൂപയുടെ വായ്പ തിരിച്ചടക്കാത്തതിന് ഭാര്യയുടെ ചിത്രം ലോണ്‍ കമ്പനി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശിയായ നരേന്ദ്ര (25)യാണ് മരിച്ചത്. ഭാര്യയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം നരേന്ദ്രയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ലോണ്‍ കമ്പനി അയച്ചു പ്രചരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. മല്‍സ്യത്തൊഴിലാളിയായ നരേന്ദ്ര ഒക്ടോബര്‍ 28നാണ് പ്രദേശവാസിയായ അഖിലയെ വിവാഹം കഴിച്ചിരുന്നത്.

കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം രണ്ടുമാസം മീന്‍പിടിത്തത്തിന് പോവാന്‍ സാധിക്കാത്തതിനാലാണ് നരേന്ദ്ര ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും 2,000 രൂപ ലോണെടുത്തത്. ഒരാഴ്ച്ച ആയപ്പോഴത്തേക്കും കമ്പനി തിരിച്ചടവിന് നിര്‍ബന്ധിച്ച് തുടങ്ങി. ഭീഷണി സന്ദേശങ്ങളും അയച്ചു. അതിന് ശേഷം ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഒരു നിശ്ചിത സംഖ്യക്ക് 'ലഭിക്കുമെന്ന' പോസ്റ്ററും പ്രചരിപ്പിച്ചതായി പോലിസ് പറഞ്ഞു. നരേന്ദ്രയുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത കമ്പനി കോണ്‍ടാക്ട് ലിസ്റ്റിലെ എല്ലാവര്‍ക്കും ഈ പോസ്റ്റര്‍ അയച്ചു.
അഖിലയുടെ ഫോണിലും ഈ ചിത്രമെത്തി. അപ്പോഴാണ് ലോണിന്റെ കാര്യം നരേന്ദ്ര ഭാര്യയെ അറിയിച്ചത്. തുടര്‍ന്ന് മറ്റൊരിടത്ത് നിന്നും പണം കടംവാങ്ങി വായ്പ തിരിച്ചടക്കാന്‍ തീരുമാനിച്ചു. പക്ഷെ, ലോണ്‍ കമ്പനി തയ്യാറാക്കിയ പോസ്റ്ററിലെ അഖിലയുടെ ഫോണ്‍ നമ്പര്‍ കണ്ട ഞെരമ്പ് രോഗികള്‍ ഫോണില്‍ വിളിക്കാനും തുടങ്ങി. ഈ ദുഖത്തിലാണ് ചൊവ്വാഴ്ച്ച നരേന്ദ്ര ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കേസെടുത്തെന്ന് മഹാറാണിപേട്ട എസ്‌ഐ ബി ഭാസ്‌കര്‍ റാവു പറഞ്ഞു. നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അഖില വീട്ടിലില്ലാത്ത സമയത്താണ് നരേന്ദ്ര ആത്മഹത്യ ചെയ്തത്. വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് നരേന്ദ്ര മരിച്ച കാര്യം അഖില അറിയുന്നത്.
സമാനമായ സംഭവം രണ്ടു ദിവസം മുമ്പ് നന്ദ്യാല പ്രദേശത്ത് നടന്നിരുന്നു. 15,000 രൂപ വായ്പയെടുത്ത ഒരു പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തിരുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനായി പ്രചരിപ്പിക്കുമെന്ന് ലോണ്‍ കമ്പനി ഭീഷണിപ്പെടുത്തിയാണ് മരണത്തിന് കാരണം. ലോണ്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലിസ് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആപ്പുകളുടെ നിയമപരമായ അംഗീകാരം ശ്രദ്ധിക്കണമെന്നും ഭീഷണി വന്നാല്‍ ഉടന്‍ അറിയിക്കണമെന്നുമാണ് നിര്‍ദേശം.
RELATED STORIES
കന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവും; അരമനകള്‍ കയറാന്‍ തീരുമാനിച്ച്...
6 Aug 2025 3:23 AM GMTആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍; നാളത്തെ രണ്ട് ട്രെയിനുകള്‍...
5 Aug 2025 5:27 PM GMTനിയന്ത്രണം വിട്ട ബൈക്ക് കാറില്‍ ഇടിച്ചു മറിഞ്ഞു, 23 കാരന് മരിച്ചു
5 Aug 2025 5:16 PM GMTഉത്തരകാശി മേഘവിസ്ഫോടനം; പത്തോളം സൈനികരെ കാണാതായി
5 Aug 2025 5:04 PM GMTതാനെയിലെ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ഹിന്ദുത്വ...
5 Aug 2025 4:26 PM GMTകുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച പക്ഷികളെ രക്ഷിച്ചു
5 Aug 2025 2:04 PM GMT