എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ എല്‍എല്‍എം പ്രവേശന പരീക്ഷ ഒരേ ദിവസം; പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍
മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴില്‍ എല്‍എല്‍എം പ്രവേശന പരീക്ഷ നടത്തുന്നത് 2021 ആഗസ്ത് 13നാണ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് പരീക്ഷ. എന്നാല്‍, അതേ ദിവസം അതേ സമയത്തുതന്നെ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലും എല്‍എല്‍എം പ്രവേശന പരീക്ഷ നടത്തുമെന്ന അറിയിപ്പ് വന്നിരിക്കുകയാണ്.

കോഴിക്കോട്: എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ എല്‍എല്‍എം പ്രവേശന പരീക്ഷകള്‍ ഒരേ ദിവസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴില്‍ എല്‍എല്‍എം പ്രവേശന പരീക്ഷ നടത്തുന്നത് 2021 ആഗസ്ത് 13നാണ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് പരീക്ഷ. എന്നാല്‍, അതേ ദിവസം അതേ സമയത്തുതന്നെ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലും എല്‍എല്‍എം പ്രവേശന പരീക്ഷ നടത്തുമെന്ന അറിയിപ്പ് വന്നിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍എം പരീക്ഷാ തിയ്യതി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുസര്‍വകലാശാലകളും ഹാള്‍ ടിക്കറ്റും നല്‍കിക്കഴിഞ്ഞു. ഇതിന് പുറമെ കണ്ണൂര്‍, ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലകള്‍ക്ക് കീഴില്‍ നടത്തപ്പെടുന്ന എല്‍എല്‍ബി പ്രവേശന പരീക്ഷകളും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണമായി മാറിയിരിക്കുകയാണ്. ഇരുസര്‍വകലാശാലകളും ഒരേസമയമാണ് എല്‍എല്‍ബി പരീക്ഷയും നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലേക്കുള്ള പ്രവേശന പരീക്ഷാ അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്.
ഇന്ത്യയിലെ തന്നെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയ്ക്ക് കീഴിലും എല്‍എല്‍ബി കോഴ്‌സിനുള്ള പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഈമാസം 17നാണ്. പ്രസ്തുത ദിവസം തന്നെയാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ളപാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലേക്കുള്ള ബിഎ എല്‍എല്‍ബി പ്രവേശന പരീക്ഷയും നടക്കുന്നത്. നിയമപഠനം ആഗ്രഹിക്കുന്ന ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് ഒരേ ദിവസം രണ്ടുപരീക്ഷകള്‍ നടത്തുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കും.
ഇരുസര്‍വകലാശാലകള്‍ക്ക് കീഴിലും പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാന്‍ കഴിയില്ല. കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷാ തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലാ എല്‍എല്‍ബി പ്രവേശന പരീക്ഷ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആയതിനാല്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ നടത്തുന്ന എല്‍എല്‍ബി പ്രവേശന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT