- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിന്റെ നുണകള്‍ ചുരുളഴിയുന്നു: വെടിനിര്‍ത്തല്‍ കരാര്‍ തടയാന്‍ വ്യാജ തുരങ്ക ചിത്രം നിര്‍മിച്ചെന്ന് യോവ് ഗാലന്റ്

തെല്‍അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ തടയാന്‍ വ്യാജ തുരങ്കത്തിന്റെ ചിത്രം നിര്‍മിച്ചെന്ന് സമ്മതിച്ച് ഇസ്രായേല്‍ മുന്‍ യുദ്ധമന്ത്രി യോവ് ഗാലന്റ്. ഈജിപ്തും ഗസയും അതിര്‍ത്തിപങ്കുവയ്ക്കുന്ന ഫിലാഡെല്‍ഫി ഇടനാഴിയില്‍ വലിയ തുരങ്കമുണ്ടെന്നും ഇസ്രായേലിന് വലിയ ഭീഷണിയുണ്ടെന്നുമാണ് 2024 ആഗസ്റ്റ് നാലിന് ഇസ്രായേലി സൈന്യം പറഞ്ഞിരുന്നത്. മൂന്നു മീറ്റര്‍ ഉയരമുള്ള ഈ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടന്നു പോവുമെന്നും അവര്‍ അവകാശപ്പെട്ടു. ഇത് പറഞ്ഞാണ് വെടിനിര്‍ത്തല്‍ കരാറിനും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്നും ഇസ്രായേല്‍ പിന്‍മാറിയത്. ഈ തുരങ്കം വ്യാജമാണെന്നാണ് യുദ്ധമന്ത്രിയായിരുന്ന യോവ് ഗാലന്റ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയൊരു തുരങ്കമേ ഇല്ലെന്ന് യോവ് ഗാലന്റ് സമ്മതിച്ചു. ഒരു മീറ്റര്‍ മാത്രം ആഴമുള്ള കിടങ്ങായിരുന്നു അതെന്നാണ് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് നല്‍കിയ അഭിമുഖത്തില്‍ യോവ് ഗാലന്റ് പറഞ്ഞിരിക്കുന്നത്.
🚨Once again, Israel's lies and narratives about October 7 are unraveling.
— Ramy Abdu| رامي عبده (@RamAbdu) April 22, 2025
Israeli Broadcasting Authority: The photo published by the Israeli army, claiming to show a military vehicle inside a tunnel along the Philadelphi Corridor, was actually of a trench, not a tunnel.
IBA… pic.twitter.com/48ncm4n5w7
''ചിത്രത്തില്‍ കാണുന്ന തുരങ്കം യഥാര്‍ത്ഥത്തില്‍ ഒരു ഡ്രൈനേജ് കനാലാണ്. അവിടെ ഒരു സൈനിക വാഹനം ഇട്ടാണ് ഫോട്ടോ എടുത്തത്. ഫിലാഡെല്‍ഫി ഇടനാഴിയില്‍ തുരങ്കങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ വെടിനിര്‍ത്തല്‍ ഒഴിവാക്കാമായിരുന്നു.''-യോവ് ഗാലന്റ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















