Sub Lead

വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ ഉന്നത സംഘപരിവാര്‍ നേതാക്കളടക്കം 36 പേരെ നാടുകടത്തും

വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ ഉന്നത സംഘപരിവാര്‍ നേതാക്കളടക്കം 36 പേരെ നാടുകടത്തും
X

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള 36 പേരെ നാടുകടത്താന്‍ കര്‍ണാടക പോലിസ് തീരുമാനിച്ചു. ബെല്‍ത്തങ്ങാടിയിലെ ഹിന്ദു ജാഗരണ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമാരോടി, സംഘപരിവാര്‍ നേതാവ് ഭരത് കുംദേലു തുടങ്ങി 36 പേരെയാണ് മറ്റു ജില്ലകളിലേക്ക് നാടുകടത്തുക. പൊതുസമാധാനവും സുരക്ഷയും താറുമാറാക്കുന്നവരാണ് ഇവരെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര രംഗത്തെത്തി. ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് അടക്കം 15 പേര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനും വിജയേന്ദ്ര ആവശ്യപ്പെട്ടു. ബിജെപി-സംഘപരിവാര്‍ നേതാക്കളെ പോലിസ് ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുകയാണെന്ന് കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ശോഭ കരന്തലജെ ആരോപിച്ചു. കേരളത്തില്‍ നിന്ന് സാമൂഹിക വിരുദ്ധര്‍ എത്തി കര്‍ണാടകയിലെ ഹിന്ദു നേതാക്കളെ ആക്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it