Sub Lead

ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാവാന്‍ ആഗ്രഹിക്കുന്നില്ല: മമത

ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാവാന്‍ ആഗ്രഹിക്കുന്നില്ല: മമത
X
കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാവുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രാഷ്ട്രീയമായി അവരെ ഞാന്‍ എതിര്‍ക്കും. എന്നാല്‍ അവര്‍ പൂജ്യരായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബിജെപിക്കു പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്. എന്നാല്‍, അവരുടെ ശുഷ്‌കാന്തി ബിജെപിക്ക് അനുകൂലമായി. അവര്‍ സ്വയം വില്‍പനയ്ക്കു വച്ച് വെറുമൊരു ചിഹ്നം മാത്രമായി. ഇതേക്കുറിച്ച് അവര്‍ ചിന്തിക്കണമെന്നും മമത പറഞ്ഞു.

സ്വാതന്ത്ര്യത്തുന ശേഷം ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ഒരു സീറ്റ് പോലുമില്ലാതാവുന്നത്. ഇത്തവണ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മല്‍സരിച്ചിട്ടും ജനം കൈവിട്ടു. 290 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ തൃണമൂലിനു 213 സീറ്റും ബിജെപിക്ക് 77 സീറ്റുമാണ് ലഭിച്ചത്.

Left does not like to be zero in Bengal: Mamata

Next Story

RELATED STORIES

Share it