- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മട്ടന്നൂര്‍ പള്ളി അഴിമതികേസില്‍ പ്രതിയായ ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കുറ്റവാളിയുടെ കുറ്റസമ്മതം: എം വി ജയരാജന്‍
ലീഗ് നേതാക്കളായ ഇബ്രാഹിംകുഞ്ഞ്, കമറുദ്ദീന്‍, കെ എം ഷാജി എന്നിവരും അഴിമതിക്കേസിലെ പ്രതികളാണ്. അഴിമതിയും തട്ടിപ്പുമാണ് ലീഗിന്റെ പര്യായവാക്ക്. എന്നിട്ടും അഴിമതിക്കേസിലെ പ്രതികളായ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗം 'ലീഗ് ബര്‍ക്കത്തുള്ളതും റഹ്മത്തുള്ളതും അന്തസ്സുള്ളതുമായ ഒരു പാര്‍ട്ടിയാണെ'ന്നാണ്.

കണ്ണൂര്‍: മട്ടന്നൂര്‍ പള്ളി അഴിമതികേസില്‍ പ്രതിയായ ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കുറ്റവാളിയുടെ കുറ്റസമ്മതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി. വിജിലന്‍സ് കേസിലെ പ്രതിയായ ലീഗ് ജില്ലാ സെക്രട്ടറിയോടൊപ്പം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തിയത് തന്നെ അഴിമതിക്കാരുടെ കൂട്ടായ്മയാണ് ഇക്കൂട്ടരെന്ന് ബോധ്യപ്പെടുത്തുന്നു. ലീഗ് നേതാക്കളായ ഇബ്രാഹിംകുഞ്ഞ്, കമറുദ്ദീന്‍, കെ എം ഷാജി എന്നിവരും അഴിമതിക്കേസിലെ പ്രതികളാണ്. അഴിമതിയും തട്ടിപ്പുമാണ് ലീഗിന്റെ പര്യായവാക്ക്. എന്നിട്ടും അഴിമതിക്കേസിലെ പ്രതികളായ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗം 'ലീഗ് ബര്‍ക്കത്തുള്ളതും റഹ്മത്തുള്ളതും അന്തസ്സുള്ളതുമായ ഒരു പാര്‍ട്ടിയാണെ'ന്നാണ്.
പോലിസിന് പരാതി നല്‍കിയത് ലീഗുകാര്‍ അടക്കമുള്ള വിശ്വാസികളാണ.് 15.05.2017ല്‍ നടന്ന മഹല്ല് ജനറല്‍ ബോഡി യോഗത്തില്‍ ഈ അഴിമതി പ്രശ്‌നം വിശ്വാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തില്‍ അധ്യക്ഷത വഹിച്ചത് അന്നത്തെ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ കല്ലായിയായിരുന്നു. പുതിയ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്ന അജണ്ട വന്നപ്പോള്‍ നിലവിലുള്ള ഭാരവാഹികള്‍ക്കെതിരേ രൂക്ഷമായ എതിര്‍പ്പാണ് പങ്കെടുത്ത അംഗങ്ങള്‍ ഉയര്‍ത്തിയത്. അഴിമതിക്കാരെ ഭാരവാഹികളാക്കരുതെന്ന് വിളിച്ചു പറയുന്ന അന്നത്തെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. വഖഫ് ബോര്‍ഡ് കേസ് തള്ളിയെന്ന പ്രസ്താവന പച്ചക്കള്ളമാണ്. OP 241/17 നമ്പര്‍ പ്രകാരം ഇപ്പോഴും കേസ് നടക്കുന്നു. ഒക്ടോബര്‍ 11നാണ് അടുത്ത കേസ്. OA 181/19 നമ്പര്‍ പ്രകാരം വഖഫ് ട്രിബ്യൂണലിലെ കേസില്‍ റീ ഓഡിറ്റ് ചെയ്യാന്‍ വഖഫ് ബോര്‍ഡ് എടുത്ത തീരുമാനത്തെ ശരിവെക്കുന്നുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത്, അന്നത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളെ അഴിമതിക്കേസില്‍ ആരും കുറ്റവിമുക്തരാക്കിയിട്ടില്ലെന്നാണ്.
വഖഫ് ബോര്‍ഡിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതി തന്നെ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ അന്വേഷണ സംഘത്തോട് പള്ളി പുതുക്കിപ്പണിതിട്ടില്ലെന്നും അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തിയതെന്നുമുള്ള കളവ് എന്തുകൊണ്ടാണ് പറഞ്ഞത്? പഴയ പള്ളി കെട്ടിടം പൊളിക്കാന്‍ 8.80 ലക്ഷം രൂപ ചെലവഴിച്ചിട്ടും അറ്റകുറ്റപണികള്‍ മാത്രമാണ് നടത്തിയതെന്ന് കള്ളം പറഞ്ഞത് എന്തുകൊണ്ടാണ്. മുനിസിപ്പാലിറ്റിയില്‍ പ്ലാന്‍ സമര്‍പ്പിച്ച് അനുമതി വാങ്ങാത്തത് കുറ്റകരമല്ലേ? 152021ന് അബ്ദുസ്സലാം എന്നൊരാള്‍ 40 ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കിയപ്പോള്‍ എന്തുകൊണ്ടാണ് 2122ലെ വരവ് ചെലവ് കണക്കില്‍ 1.5 ലക്ഷമായി കുറച്ച് കാണിച്ചത്? ഷോപ്പിങ്ങ് കോംപ്ലക്‌സ് എടുക്കാന്‍ 25 ശതമാനം ലാഭം നല്‍കി വായ്പ വാങ്ങാന്‍ ഏത് നിയമമാണ് അനുവദിക്കുന്നത്? മുറികള്‍ വാടകക്ക് കൊടുത്താല്‍ കിട്ടുന്ന ഡെപ്പോസിറ്റ് തുക 50:50 എന്ന തോതില്‍ നിക്ഷേപകര്‍ക്കും കമ്മിറ്റിക്കാര്‍ക്കും വീതം വെക്കാന്‍ ഏതെങ്കിലും നിയമം അനുവദിക്കുന്നുണ്ടോ? ഡെപ്പോസിറ്റായി ശേഖരിച്ച തുക ആരില്‍ നിന്നെല്ലാമാണെന്നും ആ തുക എപ്പോഴെപ്പോഴാണ് തിരിച്ചുകൊടുത്തതെന്നും രേഖകള്‍ സഹിതം വ്യക്തമാക്കാമോ? ആയിരം പവന്‍ സ്വര്‍ണം കിട്ടിയെന്ന് സമ്മതിച്ച പള്ളി കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ്, ഇതാരില്‍ നിന്നെല്ലാമാണെന്നും ഇത് വിറ്റത് ആര്‍ക്കാണെന്നും വിറ്റുകിട്ടിയ പണം എത്രയാണെന്നും വ്യക്തമാക്കാമോ? ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭാവനയായി ലഭിച്ച സ്വര്‍ണ്ണത്തിന്റെ തൂക്കം എത്രയെന്നോ വിറ്റത് ഏത് ജ്വല്ലറിയിലാണെന്നോ, ജ്വല്ലറിയില്‍ നിന്ന് ലഭിച്ച റസീറ്റോ ഹാജരാക്കിയിട്ടില്ല എന്ന് പറയുന്നത് ലീഗ് നേതാവിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലേ? സ്വര്‍ണ്ണം വിറ്റ വകയില്‍ 19116640 രൂപയാണ് കണക്കില്‍ കാണിച്ചത്. അക്കാലത്ത് സ്വര്‍ണ്ണവില ഏകദേശം 23120 രൂപയായിരുന്നു. അത് പ്രകാരം 23120000 രൂപ ലഭിച്ചിട്ടുണ്ടാവും. ബാക്കി 40 ലക്ഷം രൂപ ആരാണ് തട്ടിയത്? പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ തേക്ക് മരം വിറ്റ് കിട്ടിയ കാശ് എവിടെ പോയെന്ന് ലീഗ് നേതാവ് വ്യക്തമാക്കുമോ?
മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിച്ച പള്ളി കെട്ടിടത്തിന് 9.78 കോടിയായി പെരുപ്പിച്ച കണക്ക് കാണിച്ചത് അഴിമതിയല്ലെങ്കില്‍ മറ്റെന്താണ്? സംഭാവനയായും കടമായും നിക്ഷേപമായും ശേഖരിച്ച തുക എത്രയെന്നും, എത്രയാളുകള്‍ക്ക് ഇനി കടം കൊടുക്കാന്‍ ബാക്കിയുണ്ടെന്നും ഡെപ്പോസിറ്റ് തുക നല്‍കിയവര്‍ക്ക് കടമുറി നല്‍കാന്‍ ബാക്കി എത്രയുണ്ടെന്നും എന്തുകൊണ്ടാണ് വ്യക്തമാക്കാന്‍ അന്നത്തെ ഭാരവാഹികള്‍ക്ക് കഴിയാത്തത്?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവര്‍ വിശ്വാസികളില്‍ പുകമറ സൃഷ്ട്ടിച്ച് രക്ഷപ്പെടാനാണ്. പള്ളിക്കും വിശ്വാസത്തിനുമെതിരേ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. തലശ്ശേരി കലാപസമയത്ത് പള്ളിക്ക് കാവല്‍ നിന്ന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നവരുടെ പാര്‍ട്ടിയാണ് സിപിഎം. ഇതെല്ലാം മതവിശ്വാസികള്‍ക്ക് അറിയാം. അസത്യ പ്രസ്താവന വഴി സത്യങ്ങളെ മൂടിവെക്കാനാവില്ല. അഴിമതിക്കാരായ ലീഗ് നേതാക്കള്‍ നടത്തിയ വെട്ടിപ്പിന്റെ പട്ടിക നീണ്ടതാണ.് അതുകൊണ്ടാണ് ലീഗ് അണികള്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നതെന്ന കാര്യം ലീഗ് നേതാക്കള്‍ കാണുന്നില്ലെങ്കിലും ജനങ്ങളാകെ കാണുന്നുണ്ടെന്ന സത്യം ഒര്‍ക്കുന്നത് നല്ലതാണെന്ന് എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















