- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ ഒമ്പതിടത്തും എല്‍ഡിഎഫ് മുന്നില്‍; രണ്ടിടത്ത് മാത്രം യുഡിഎഫ്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ജില്ലയില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് മാത്രം യുഡിഎഫും മുന്നില്‍. ഇരിക്കൂറിലും പേരാവൂരിലുമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അഴീക്കോട് കെ എം ഷാജിക്ക് മൂന്നാമൂഴമില്ലെന്നാണ് ഫല സൂചന. കെ വി സുമേഷ് 5000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. മുസ് ലിം ലീഗ് ഏറെ പ്രതീക്ഷ പുലര്‍ത്തിയ കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി മോഹനന്‍ ബഹുദൂരം മുന്നിലാണ്. പൊട്ടങ്കണ്ടി അബ്ദുല്ലയ്ക്ക് പ്രതീക്ഷ കാക്കാനായിട്ടില്ല. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയ തലശ്ശേരിയില്‍ സിപിഎമ്മിലെ എ എന്‍ ശംസീര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജയം ആവര്‍ത്തിക്കുമെന്നുറപ്പാണ്. മല്‍സരമെന്ന് പറയാന്‍ മാത്രം ഇല്ലാത്ത വിധത്തിലാണ് സിപിഎമ്മിന്റെ പയ്യന്നൂരിലെയും കല്ല്യാശ്ശേരിയിലെയും മുന്നേറ്റം. ടി ഐ മധുസൂദനനും എം വിജിനും 20000ത്തിനു മുകളിലാണ് നിലവിലെ ലീഡ്. അതേസമയം, യുഡിഎഫിലെ അഡ്വ. വി പി അബ്ദുര്‍റഷീദ് മികച്ച മല്‍സരമാണ് തളിപ്പറമ്പില്‍ കാഴ്ചവയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ എല്‍ഡിഎഫിലെ എം വി ഗോവിന്ദന് 34275 വോട്ടും അഡ്വ. വി പി അബ്ദുര്‍ റഷീദിന് 31991 വോട്ടുകളുമാണ് ലഭിച്ചത്. ഇരിക്കറില്‍ എല്‍ഡിഎഫിലെ സജി കുറ്റിയാനിമറ്റത്തേക്കാള്‍ തുടക്കം മുതലേ അഡ്വ. സജീവ് ജോസഫാണ് മുന്നില്‍. കെ സുധാകരന്റെ തട്ടകമായ കണ്ണൂരിലും യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ്.
രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്)- 33869, സതീശന്‍ പാച്ചേനി (യുഡിഎഫ്)- 30818 എന്നിങ്ങനെയാണ് നിലവിലെ വോട്ടുനില. കഴിഞ്ഞ തവണയും സതീശന്‍ പാച്ചേനിയെയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി തോല്‍പ്പിച്ചത്. മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ(എല്‍ഡിഎഫ്)- 42392 ബഹുദൂരം മുന്നിലാണ്. ഇല്ലിക്കല്‍ അഗസ്തിക്ക് ഇപ്പോള്‍ ലഭിച്ചത് 18877 വോട്ടുകളാണ്. പേരാവൂരില്‍ ശക്തമായ മല്‍സരമാണു നടക്കുന്നത്. അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്)- 20015 വോട്ടും സക്കീര്‍ ഹുസയ്ന്‍ (എല്‍ഡിഎഫ്)- 19778 വോട്ടും ലഭിച്ചിട്ടുണ്ട്.
പയ്യന്നൂര്‍
ടി ഐ മധുസൂദനന്‍ (എല്‍ഡിഎഫ്)- 30891
എം പ്രദീപ് കുമാര്‍ (യുഡിഎഫ്)-10432
അഡ്വ. കെ കെ ശ്രീധരന്‍ (ബിജെപി)-3717
കല്യാശ്ശേരി
എം വിജിന്‍ (എല്‍ഡിഎഫ് ) 42771
അഡ്വ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്)-22038
അരുണ്‍ കൈതപ്രം (ബിജെപി)- 5186
തളിപ്പറമ്പ്
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)-34275
അഡ്വ. വി പി അബ്ദുള്‍ റഷീദ് (യുഡിഎഫ്)- 31991
എ പി ഗംഗാധരന്‍ (ബിജെപി)- 5007
ഇരിക്കൂര്‍
സജി കുറ്റിയാനിമറ്റം (എല്‍ഡിഎഫ്)- 38588
അഡ്വ. സജീവ് ജോസഫ് (യുഡിഎഫ്)-40348
ആനിയമ്മ ടീച്ചര്‍ (ബിജെപി)-4906
അഴീക്കോട്
കെ വി സുമേഷ് (എല്‍ഡിഎഫ്)- 21786
കെ എം ഷാജി (യുഡിഎഫ് ) 16312
കെ രഞ്ജിത്ത് (ബിജെപി)- 3986
കണ്ണൂര്‍
രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്)- 33869
സതീശന്‍ പാച്ചേനി (യുഡിഎഫ്)- 30818
അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി)- 5859
ധര്‍മ്മടം
പിണറായി വിജയന്‍ (എല്‍ഡിഎഫ്)- 33104
സി രഘുനാഥന്‍ (യുഡിഎഫ്)- 19659
സി കെ പത്മനാഭന്‍ (ബിജെപി)- 4180
തലശ്ശേരി
എ എന്‍ ഷംസീര്‍ (എല്‍ഡിഎഫ്)- 37238
എം പി അരവിന്ദാക്ഷന്‍ (യുഡിഎഫ്)- 22804
കൂത്തുപറമ്പ്
കെ പി മോഹനന്‍ (എല്‍ഡിഎഫ്)- 31578
പൊട്ടങ്കണ്ടി അബ്ദുള്ള (യുഡിഎഫ്)- 15694
സദാനന്ദന്‍ മാസ്റ്റര്‍ (ബിജെപി)- 7694
മട്ടന്നൂര്‍
കെ കെ ശൈലജ ടീച്ചര്‍ (എല്‍ഡിഎഫ്)- 42392
ഇല്ലിക്കല്‍ അഗസ്തി (യുഡിഎഫ്)-18877
ബിജു ഏളക്കുഴി (ബിജെപി)- 8150
പേരാവൂര്‍
സക്കീര്‍ ഹുസൈന്‍ (എല്‍ഡിഎഫ്)- 19778
അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്)- 20015
സ്മിത ജയമോഹന്‍ (ബിജെപി)- 2546
RELATED STORIES
'ഹിന്ദുത്വ ഇന്ത്യ' പുസ്തക പ്രകാശനം ഫെബ്രുവരി 10ന്
8 Feb 2024 2:08 PM GMTപ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണ അന്തരിച്ചു
15 Jan 2024 5:19 AM GMTഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്‍ണാഭമായ തുടക്കം
1 Nov 2023 5:24 PM GMTസാഹിത്യ നൊബേല്‍ പുരസ്കാര ജേതാവ് ലൂയിസ് ഗ്ലിക്ക് അന്തരിച്ചു
14 Oct 2023 6:30 AM GMTസാഹിത്യകാരന് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
17 Aug 2023 10:42 AM GMTവിഖ്യാത സാഹിത്യകാരന് മിലന് കുന്ദേര അന്തരിച്ചു
12 July 2023 10:28 AM GMT