ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍
BY BSR25 March 2023 11:39 AM GMT

X
BSR25 March 2023 11:39 AM GMT
തൊടുപുഴ: ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാകും ഹര്‍ത്താല്‍ നടക്കുകയെന്ന് ഇടതുമുന്നണി നേതാക്കള്‍ അറിയിച്ചു. ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ യുഡിഎഫ് ജനവഞ്ചനക്കെതിരെയാണ് ഹര്‍ത്താലെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഈ നിയമസഭാ സമ്മേളനത്തില്‍ ഭൂനിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സഭാനടപടികള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായതോടെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനായില്ലെന്നാണ് ജില്ലയിലെ എല്‍എഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില് വൃക്ഷ തൈകള് നട്ടു; സല്മ ടീച്ചര്ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT